കൊച്ചി: മിമിക്രി കലാരംഗത്തെ ശ്രദ്ധേയനായ കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പെട്ടെന്നുള്ള അസുഖ ബാധയെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നേവൽ ബേസ് ജീവനക്കാരനായ അദ്ദേഹം ഏഷ്യാനെറ്റ് 'സിനിമാല'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായും വേഷ പകർച്ചയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


