നടൻ മമ്മൂട്ടിയുടെ ഭാര്യാ പിതാവും, സിഐടിയു വിഭാഗം മുൻ മലഞ്ചരക്ക് കൺവീനറും ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡണ്ടും, പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനുമായ പി.എസ്. അബു (92) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഖബറടക്കം ജൂൺ 11 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. മാതാവ്: പരേതയായ ആമിന, ഭാര്യ: പരേതയായ നബീസ, മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്;
മരുമക്കൾ: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.


