PRAVASI

മാലാഖക്കുഞ്ഞുങ്ങളുടെ ഉത്സവരാവ് ബെൻസൻവില്ല് ഇടവകയിൽ

Blog Image

മാലാഖക്കുഞ്ഞുങ്ങളുടെ ഉത്സവരാവ് നാളെ ബെൻസൻവില്ല് ഇടവകയിൽ. ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മതബോധന വാർഷികം
" എസ്പെരൻസ 25 " നാളെ നടത്തപ്പെടുന്നു. പുതിയ ദൈവാലയം സ്വന്തമായി ലഭിച്ചതിന് ശേഷമുളള ആദ്യത്തെ വാർഷികം വിപുലമായ പരുപാടികളോടെ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 6 pm പള്ളി ഹാളിൽ വെച്ച് നടത്തപ്പെടും.ഇരുന്നൂറിൽ പരം കുട്ടികൾ അണിചേരുന്ന രണ്ട് മണിക്കൂർ കലാപരുപാടി അന്നേ ദിവസം നടത്തപ്പെടും. വാർഷികം ക്നാനായ റീജിയൻ വികാരി ജനറാളും വികാരിയുമായ ഫാ. തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്യും. സി സി ഡി പ്രിൻസിപ്പൽ സഖറിയ ചേലയ്ക്കൽ, അസി. പ്രിൻസിപ്പൽ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് , നീന കോയിത്തറ, ജയ്ൻ മുണ്ടപ്ലാക്കിൽ, റ്റീന നെടുവാംമ്പുഴ എന്നീ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മറ്റ് ആദ്ധ്യാപകരുടെയും ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സഹകരണത്തോടെ പുതിയ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ആദ്യ മതബോധന വാർഷികം വലിയ അനുഭവമാക്കി മാറ്റാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.