PRAVASI

ഫൊക്കാനാ ചിക്കാഗോ വോളിബോൾ ടൂർണമെൻ്റ് : ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Blog Image

ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തുന്ന ചിക്കാഗോ വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ടോമി അമ്പേനാട്ട് ചെയർമാനായിട്ടുള്ള അമ്പത്തി ഒന്ന് അംഗ കമ്മറ്റിയാണ് ഈ ടൂർണമെൻ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്. പന്ത്രണ്ടു മണി മുതൽ തുടങ്ങുന്ന വാശിയേറിയ മത്സരത്തിൽ ഒരു ഡസനിലധികം ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൈരളി ലയൺസിൻ്റെ വിദഗ്ദ്ധ പരിശീലകരാണ് ഓരോ ടീമിൻ്റെയും കെട്ടുറപ്പും എതിർ ടീമിനെ പ്രതിരോധിക്കുവാനുമുള്ള കഴിവും മനസ്സിലാക്കി കളത്തിലേക്കിറക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കളത്തിൽ തുല്യ ടീമുകൾ തമ്മിലായിരിക്കും വാശിയേറിയ മത്സരങ്ങൾ നടക്കുന്നത്. അവസാനം നടക്കുന്ന പഞ്ചാബ് - കേരള മത്സരം കാണികളെ ആവേശ ഭരിതരാക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. അത്യുഗ്രൻ വെടി പൊട്ടുന്ന സ്മാഷുകൾ നടത്തുന്ന പഞ്ചാബ് ടീമും, കളിക്കളം നിറഞ്ഞ് കെട്ടുറപ്പോടെ കളിക്കുന്ന കേരള ടീമും ചിക്കാഗോയിലെ വോളിബോൾ മത്സരങ്ങളുടെ ഇവരെയുള്ള എല്ലാ ചരിത്രങ്ങളെയും തിരുത്തി കുറക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നിരവധി അമേരിക്കൻ മലയാളി നാഷണൽ വോളിബോൾ മൽസരങ്ങൾ നടന്നിട്ടുള്ള ചിക്കാഗോ, വീണ്ടുമൊരു തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുകയാണ്. നവം: 29 ന് 12 മണി മുതൽ നൈൽസിലുള്ള 8800 w .Kathy Lane ലുള്ള feldman court ലാണ് മത്സരം നടക്കുന്നത്. എല്ലാ കായിക പ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നുവെന്നു സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിൻ്റു ഫിലിപ്പ്, ടോണി ജോർജ്,കിരൺ ചന്ദ്രൻ എന്നിവർ അറിയിച്ചു. പ്രവീൺ തോമസ്,ജെയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേ കുറ്റ്, സിറിയക് കുവക്കാട്ടിൽ , സിബി കദളി മറ്റം, സാജൻ തോമസ്, അനിൽ കുമാർ പിള്ള,ചന്ദ്രൻ പിള്ള,സന്തോഷ് നായർ, സതീശൻ നായർ, ജോസ് ജോർജ്, നിരൻ മുണ്ടിയിൽ, അഖിൽ മോഹൻ,ബോബി വർഗീസ്, ബിന്ദു കൃഷ്ണൻ, ബൈജു കണ്ടത്തിൽ, ലീസ് ടോം മാത്യു, പ്രജിൽ അലക്സാണ്ടർ, സൂസൻ ചാക്കോ, ലിനു ജോസഫ്, ജോൺസൺ കാരിയ്ക്കൽ, രവി കുട്ടപ്പൻ, വിജി നായർ, സുജ ജോൺ,മാത്വു ചാണ്ടി, സേവ്യർ ഒറവനാകളത്തിൽ, ലീലാ ജോസഫ്,മനോജ് വഞ്ചിയിൽ, ബ്രിജിറ്റ് ജോർജ്, സായി പുല്ലാപ്പള്ളിൽ, ജിബിറ്റ് കിഴക്കേ കുറ്റ്, മാറ്റ് വിലങ്ങാട്ടുശ്ശേരി, സുനിന ചാക്കോ, അനിൽ കൃഷ്ണൻ,വരുൺ നായർ , ലെജി പട്ടരുമഠം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നത്.

തയ്യാറാക്കിയത് ഷിബു മുളയാനിക്കുന്നേൽ , പബ്ലിസിറ്റി കൺവീനർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.