PRAVASI

ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ" മാർ ജോയ് ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്തു

Blog Image

ന്യൂയോർക്ക് : കാൽ നൂറ്റാണ്ടുകാലത്തിലധികം  അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി, ജോസച്ചന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനന്റെ "  ഔപചാരികമായ ഉദ്‌ഘാടനം,  ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ നിർവ്വഹിച്ചു.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക ആചരണത്തോടനുബന്ധിച്ചു ഡിസംബർ 27-)൦ തീയതി ശനിയാഴ്ച  ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയ പാരിഷ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ വെച്ചായിരുന്നു ഉദ്‌ഘാടനം. 
ജോസച്ചൻറെ  ഒന്നാം ചരമ വാർഷിക ആചരണത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ ബലിയിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്‌ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി   റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. റോയ്‌സൺ മേനോലിക്കൽ,  റവ. ഫാ. ഫ്രാൻസിസ് നമ്പ്യാമ്പറമ്പിൽ എന്നിവർ സഹ കാർമ്മികരും ആയിരുന്നു. 
നാട്ടിലും അമേരിക്കയിലും സിറോ മലബാർ വിശ്വാസ സമൂഹത്തിന്റെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ജോസച്ചൻറെ സ്മരണ നിലനിർത്താൻ രൂപീകരിച്ച ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾക്ക്  എല്ലാവിധ ആശംസകളും നേരുന്നതായി മാർ ജോയ് ആലപ്പാട്ട്‌ പറഞ്ഞു. നിരവധി വൈദിക വിദ്യാർത്ഥികൾക്ക് ജോസച്ചന്റെ ജീവിതം പ്രചോദനമായിട്ടുണ്ടെന്നും മാർ ജോയ് അനുസ്മരിച്ചു. അതുപോലെ, ഈ ഫൗണ്ടേഷൻ  നടത്താൻ പോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിലെ പാവങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സഹായവും  ആശ്വാസവും ആയിത്തീരട്ടെ  എന്നും മാർ ജോയ് ആലപ്പാട്ട്‌ ആശംസിച്ചു.
ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. റോയ്‌സൺ മേനോലിക്കൽ,   റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫൗണ്ടേഷൻ ചെയർമാൻ ഷോളി കുമ്പിളുവേലി, സെക്രട്ടറി ബിജു കാപ്പുകാട്ട്, ട്രഷറർ ജോസഫ് കാഞ്ഞമല സി.പി.എ, ഡയറക്ടർ ബോർഡ് അംഗങ്ങളായ, ബാബു ജോസഫ് സി. പി.എ, പൈലപ്പൻ കണ്ണൂക്കാടൻ, ജേക്കബ് ചൂരവടി, ഷേർലി അടാട്ട്, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ   സഹോദരി ഫിലോമിന ഐസക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.           
  നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു,  501(C ) (3)  സ്റ്റാറ്റസും ഉടൻ ലഭിക്കും.
ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. കൂടാതെ, വർഷംതോറും  ജോസച്ചൻറെ ഓർമ്മയാചരണവും ഈ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും.
ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയുവാനും, അതുമായി സഹകരിക്കാനും താല്പര്യമുള്ളർ താഴെ പറയുന്നവരെ ബന്ധപ്പെടുക :

ഷോളി കുമ്പിളുവേലി -  914 330 6340
ബിജു കാപ്പുകാട്ട് - 804 550 8494 
ജോസഫ് കാഞ്ഞമല  - 917 596 2119 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.