PRAVASI

ഹൂസ്റ്റണിൽ അന്തരിച്ച സ്റ്റീഫൻ എടാട്ടുകുന്നേലിൻ്റെ സംസ്ക്കാര ചടങ്ങുകൾ മാർച്ച് 6, 7 തീയതികളിൽ

Blog Image

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ അന്തരിച്ച ഉഴവൂർ സ്വദേശി സ്റ്റീഫൻ എടാട്ടുകുന്നേലിൻ്റെ ( 88 ) സംസ്ക്കാര ചടങ്ങുകൾ മാർച്ച് 6, 7  ( വെള്ളി , ശനി ) തീയതികളിൽ നടത്തപ്പെടും. മാർച്ച് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെൻ്ററിൽ പൊതുദർശനം. മാർച്ച് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
അഡ്രസ് : ( 12800 Westheimer Rd, Houston , Tx 77077 )
മാതാപിതാക്കൾ : ഉഴവൂർ എടാട്ടുകുന്നേൽ പരേതരായ മാത്യു & മറിയം.
ഭാര്യ: മറിയാമ്മ ഉഴവൂർ പാലക്കുന്നേൽ കുടുംബാംഗം.
മക്കൾ: മീനു & റെജി ( മേലേത്ത് - കല്ലിശ്ശേരി ), രാജു & അനില ( വടുതല - കൂടല്ലൂർ ) , റെജി & ജീന ( വടക്കേടം - നീണ്ടൂർ )
കൊച്ചുമക്കൾ : കിംബർലി & എവൻ , മൈക്കിൾ , അൻജലീന , ഏരൺ , അലാന , നയോമി , 
എൽസ , റീസ് .
സഹോദരങ്ങൾ: പരേതരായ അന്നമ്മ കരനാട്ട് , തോമസ് എടാട്ടുകുന്നേൽ , മത്തായി എടാട്ടുകുന്നേൽ, ലൂക്ക എടാട്ടുകുന്നേൽ, മറിയാമ്മ മാത്യു മാവേലിൽ , ജോൺ എടാട്ടുകുന്നേൽ.
ഹൂസ്റ്റൺ ക്നാനായ കാത്തലിക് പള്ളിയുടെ സെക്രട്ടറിയായി ദീർഘകാലം പരേതൻ പ്രവർത്തിച്ചിട്ടുണ്ട്. ക്നാനായ ഹോംസിലെ ആദ്യകാല താമസക്കാരിലൊരാളായിരുന്നു സ്റ്റീഫൻ എടാട്ടുകുന്നേൽ..

സ്റ്റീഫൻ എടാട്ടുകുന്നേൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.