ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് നോട്ടീസില്‍ പറയുന്നു. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു. തെളിവ് നല്‍കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ തയാറായില്ലെന്നും നോട്ടീസില്‍ പറയുന്നു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലന്‍ ഇന്നലെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.’നിരവധി ബിജെപി നേതാക്കളെ താന്‍ കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല ധാരണയും ഉത്തരവാദിത്തമുള്ളവരാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല. കണ്ടിട്ടുമില്ല. അങ്ങനെയൊരാളുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ആയിരിക്കാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്’. ഇതെല്ലാം മറുപടി അര്‍ഹിക്കാത്ത ആരോപണമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.