PRAVASI

ഗോൾഡൻ ഗ്ലോബ്സ് 2026: നോവ വൈലിന് പുരസ്കാരം സമ്മാനിച്ച് പ്രിയങ്ക ചോപ്ര

Blog Image

ലോസ് ഏഞ്ചൽസ്: 2026-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് താരം ചടങ്ങിലെത്തിയത്. കടും നീല ഗൗണിൽ അതീവ സുന്ദരിയായാണ് പ്രിയങ്ക റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

പുരസ്കാര ചടങ്ങിൽ ബ്ലാക് പിങ്ക് അംഗം ലാലിസ മനോബാലിനൊപ്പമാണ് പ്രിയങ്ക വിജയിയെ പ്രഖ്യാപിക്കാനായി സ്റ്റേജിലെത്തിയത്. 'ദി പിറ്റ്' (The Pitt) എന്ന മെഡിക്കൽ ഡ്രാമ സീരീസിലെ മികച്ച പ്രകടനത്തിന് നോവ വൈലിന് (Noah Wyle) മികച്ച നടനുള്ള (ടെലിവിഷൻ ഡ്രാമ) പുരസ്കാരം പ്രിയങ്ക സമ്മാനിച്ചു.

പ്രിയങ്കയുടെ വരാനിരിക്കുന്ന ചിത്രമായ 'ദി ബ്ലഫ്' (The Bluff) ഫെബ്രുവരി 25-ന് പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.