കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വട്ടത്തറ സ്വദേശിനി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്.വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് സുലേഖയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചെറുമകൻ ഷഹനാസ് പൊലീസ് കസ്റ്റഡിയിലായി.

