PRAVASI

ജീവ കാരുണ്യ പ്രവർത്തനവുമായി ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ

Blog Image

 ചിക്കാഗോയിൽ പൊതുരംഗത്തു കഴിഞ്ഞ രണ്ടു  വർഷമായി സജീവമായി നിലകൊള്ളുന്ന  ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസ്സോസിയേഷൻ   ചിക്കാഗോ വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന ആശയവുമായി ചിക്കാഗോ മലയാളീ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്നു  . 2025 മെയ് 07 ന് ഷാംബർഗിൽ ഉള്ള ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു 57000 ഭക്ഷണ പൊതികൾ സമാഹരിച്ചു . 

ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ ഉൽഘാടകൻ ആയിരുന്നു . അദ്ദേഹം മുഴുവൻ സമയവും ഫുഡ് പാക്കിങ്ങിൽ പങ്കെടുക്കുകയും ചെയ്തു .  GCMA ചാരിറ്റി കോഓർഡിനേറ്റർ ടോമി മെതിപ്പാറ  പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് ,  സെക്രട്ടറി സേവ്യർ ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്നും നിരവധി ആതുര സേവന  പദ്ധതികളുമായി പ്രവർത്തിക്കുവാനായി ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസ്സോസിയേൻ  തീരുമാനിച്ചു . ഈ വർഷം തന്നെ കൂടുതൽ ഫീഡ് ദി ഹങ്കർ പ്രോഗ്രാംസ് , അഡോപ്റ് എ ഹൈവേ  തുടങ്ങിയ കമ്മ്യൂണിറ്റി ഓറിയെന്റെഡ് പരിപാടികൾ നടപ്പാക്കുന്നതായിരിക്കുമെന്ന്  സംഘടന ഭാരവാഹികൾ അറിയിച്ചു . ഈ സംഘടയുടെ വിവിധ കല , കായിക , സാംസ്‌കാരിക , കാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ള മലയാളികൾ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുക ( സെക്രട്ടറി സേവ്യർ ജോൺ 312 391 6767 )

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.