PRAVASI

ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഒരു കൊച്ചു മിടുക്കി

Blog Image

പ്രതിസന്ധികളെ അതിജീവിക്കുമ്പോഴാണ് മനുഷ്യർ കരുത്തരായി മാറുന്നത്. ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട്, ആത്മവിശ്വാസത്തെയും അധ്വാനത്തെയും ആയുധമാക്കി എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡോടെ അഭിമാനാർഹമായ വിജയം കൈവരിച്ചിരിക്കുകയാണ് കിളിമാനൂർ മലയാമഠം സ്വദേശിയായ ഹർഷ. ഹർഷയെ എ. എ. റഹീം എംപിയും ഒ. എസ്. അംബിക എംഎൽഎയും വീട്ടിലെത്തി അനുമോദിച്ചു.
കിളിമാനൂർ മലയാമഠം തെങ്ങുവിള വീട്ടിൽ പോലീസ് ക്രൈം ബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്‌സ് ഉദ്യോഗസ്ഥനായ ആർ. ഹരികുമാറിൻ്റെയും കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ എസ്. മഞ്ജുഷയുടെയും മകളായ എം. ഹർഷ 2023-24 അക്കാദമിക വർഷത്തിലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതേണ്ടിയിരുന്നത്. പത്താം ക്ലാസിലേക്ക് കടന്ന 2023 ഏപ്രിലിൽ ആണ് മൈലോഡി സ്പ്ലാസ്റ്റിക് സിൻഡ്രം എന്ന രക്താർബുദ വകഭേദം ഹർഷക്ക് സ്ഥിതീകരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഒന്നര വർഷത്തോളം ക്ലാസുകൾ നഷ്ടമായി. എസ്എസ്എൽസി പരീക്ഷയ്ക്ക് മൂന്നുമാസം മുൻപാണ് പഠനം പുനരാരംഭിച്ചത്. ഓൺലൈൻ വഴിയായിരുന്നു പഠനം. പരീക്ഷകൾക്കല്ലാതെ ഒരു ദിവസം പോലും സ്കൂളിൽ എത്തിയിട്ടില്ല. രണ്ട് വർഷത്തിലേറയായി ഹർഷ ചികിത്സയിലാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.