PRAVASI

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. ഹിന്ദി കൺവെൻഷൻ നവംബർ 14–15ന്

Blog Image

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക ഹിന്ദി കൺവെൻഷൻ നവംബർ 14–15 തീയതികളിൽ സ്റ്റാഫോർഡിലെ Living Waters Christian Church ൽ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റർ ഇമ്മാനുവൽ ഖുറാം (Conroe)യും ഡോ. ഷിബു തോമസ് (Atlanta)യും ദൈവവചന ശുശ്രൂഷകൾ നയിക്കും.

വെള്ളിയാഴ്ച, നവംബർ 14-ന്, രാത്രി 7:00–9:00 വരെ, ശനിയാഴ്ച, നവംബർ 15-ന്, രാത്രി 6:30–9:00 വരെ യോഗങ്ങൾ നടക്കും. HPF Hindi Choir നോടൊപ്പം Emmanuel COG Choirയും പ്രത്യേക ഹിന്ദി ആരാധനയിൽ പങ്കെടുക്കും. Hindi Worship Coordinator ആയി സ്റ്റീഫൻ സാമുവൽ സേവനം അനുഷ്ഠിക്കുന്നു.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യൂ കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Song Coordinator), ജോൺ മാത്യൂ (Mission & Charity Coordinator), ഫിന്നി രാജു ഹൂസ്റ്റൺ (Media Coordinator) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 പെന്തക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. സാം ചാക്കോ (Secretary) – (609) 498-4823

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.