PRAVASI

ഹൂസ്റ്റൺ കെ.സി.എസ് ഉദ്ഘാടനവും ക്നായി തൊമ്മൻ ഡേ ആഘോഷവും അവിസ്മരണീയമായി

Blog Image

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) ഔദ്യോഗികമായ ഉദ്ഘാടനവും ക്നായി തൊമ്മൻ ഡേ ആഘോഷങ്ങളും വിശ്വാസ ദീപ്തിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (2210 Staffordshire Road, Missouri City, TX 77489) അരങ്ങേറിയ പരിപാടികളിൽ 900-ത്തോളം പേർ പങ്കെടുക്കുകയും പരസ്പരം പ്രാർത്ഥനാശംസകൾ കൈമാറുകയും ചെയ്തു.

സമ്മേളനത്തിൽ മുഖ്യാതിഥിയായ മെമ്മോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിന്റെ ഇ.വി.പിയും ചീഫ് സ്ട്രാറ്റജി & ഇന്നൊവേഷൻസ് ഓഫീസറുമായ ഡോ. ഫെബി എബ്രഹാം പി.എച്ച്.ഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സാബു ജോസഫ് മുളയാനിക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ എന്നിവർ ഗസ്റ്റ് സ്പീക്കർമാരായി പങ്കെടുക്കുകയും ഹൂസ്റ്റൺ കെ.സി.എസിന്റെ വിവിധ പദ്ധതികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

കമ്മ്യൂണിറ്റിയിലെ കലാ പ്രതിഭകൾ അവതരിപ്പിച്ച വർണ്ണാഭമായ കൾച്ചറൽ പ്രോഗ്രാം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ക്നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്നായി തൊമ്മൻ ദിനാചരണത്തിൽ വിശ്വാസവും സംസ്കാരവും കൂട്ടായ്മയും സർവ്വോപരി തനിമയും മുഖമുദ്രയായി. ഈ സംഗമത്തിൽ സമുദായ അംഗങ്ങളുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഹൂസ്റ്റൺ കെ.സി.എസ് പ്രസിഡന്റ് സാബു ജോസഫ് മുളയാനിക്കുന്നേൽ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വരുന്ന ഏപ്രിൽ 18-ാം തീയതി നടത്തുന്ന സ്പ്രിംഗ് പിക്നിക്കിന് ഏവരും ഉത്സാഹത്തോടെ പങ്കെടുത്ത് അവിസ്മരണീയമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.