PRAVASI

ലൈംഗിക ചൂഷണം നടത്തിയിട്ടില്ല; പരസ്പര സമ്മതത്തോടെയുള്ള ബന്ധം; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിന്റെ മൊഴി

Blog Image

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത് പോലീസ്. സുകാന്തിനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലില്‍ യുവതിയുമായി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് സുകാന്തിന്റെ മൊഴി. ഒരു തരത്തിലും ചൂഷണം ചെയ്തിട്ടില്ല. സാമ്പത്തികമായ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പലവട്ടം യുവതിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ദിവസങ്ങളോളം ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാറുണ്ട്. അതിനുശേഷം വീണ്ടും സൗഹൃദത്തിലാവുകയാണ് പതിവ്. ആത്മഹത്യ ചെയ്ത മാര്‍ച്ച് 24നും വഴക്കിട്ടിരുന്നു. എന്നാല്‍ അത് കാര്യമായ പ്രശ്‌നമായിരുന്നില്ല. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കി. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് എറണാകുളത്ത് എത്തി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വരും ദിവസങ്ങളിലും ഇത് തുടരും.ജൂണ്‍ 5 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.