PRAVASI

അമേരിക്കയില്‍ എസ്റ്റേറ്റ് പ്ലാനിംഗിന്‍റെ പ്രാധാന്യം (Importance of Estate Planning in the United States)

Blog Image

അമേരിക്കയില്‍ എസ്റ്റേറ്റ് പ്ലാനിംഗ് ഒരു കുടുംബത്തിനും വ്യക്തിക്കും അത്യന്തം പ്രധാനമാണ്. അതിനാല്‍ സമ്പത്തുള്ളവര്‍ മാത്രമല്ല, സാധാരണ കുടുംബങ്ങള്‍ക്കും ഇത് ആവശ്യമാണ്.
കുടുംബ സുരക്ഷയ്ക്കുള്ള എസ്റ്റേറ്റ് പ്ലാനിംഗ്: നമ്മള്‍ ഇല്ലാതായാല്‍ നമ്മുടെ കുടുംബത്തിന് എന്ത് സംഭവിക്കും? പലരും മനസ്സില്‍ ഒതുക്കി വെക്കുന്നു. പക്ഷേ, തുറന്നു സംസാരിക്കാത്ത ഒരു ചോദ്യമാണിത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്-എസ്റ്റേറ്റ് പ്ലാനിംഗ്.
വില്‍പത്രം ഇല്ലെങ്കില്‍...തീരുമാനം കോടതിയുടേത്: അമേരിക്കയില്‍ ഒരാള്‍ വില്‍പത്രം ഇല്ലാതെ മരിച്ചാല്‍ ആ വ്യക്തിയുടെ സ്വത്തുക്കള്‍ പ്രൊബേറ്റ് കോടതിയുടെ നിയന്ത്രണത്തിലാകും. ആര്‍ക്കെല്ലാം എന്തു ലഭിക്കണം, എപ്പോള്‍ ലഭിക്കണം, എങ്ങനെ വിതരണം ചെയ്യണം... എല്ലാം കോടതിയാണ് തീരുമാനിക്കുന്നത്.
ഇതിന്‍റെ മറ്റൊരു വശം, പ്രൊബേറ്റ് നടപടികള്‍ക്ക് സ്വകാര്യതയില്ല (No privacy) എന്നതാണ്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും സ്വത്തു വിവരങ്ങളും പബ്ലിക് റെക്കോര്‍ഡ് ആകും. കൂടാതെ, ഇത് വളരെ ചെലവേറിയതും നീണ്ടുനില്‍ക്കുന്ന പ്രക്രിയയുമാണ്. പലപ്പോഴും എല്ലാം തീരാന്‍ 12 മുതല്‍ 22 മാസം വരെ എടുക്കാറുണ്ട്. പ്രൊബേറ്റ് ആരംഭിച്ചാല്‍, നിങ്ങളുടെ വീട് വിറ്റഴിക്കാനോ മറ്റേതെങ്കിലും രീതിയില്‍ കൈകാര്യം ചെയ്യാനോ സാധിക്കില്ല. അതിനിടെ, എല്ലാ സ്വത്തുക്കളും കോടതി തീരുമാനംവരെയായി ഫ്രോസന്‍ (Frozen) ആയിരിക്കും.
എസ്റ്റേറ്റ് പ്ലാനിംഗ് (Estate Planning)എന്നത് എന്താണ്? നമ്മള്‍ മരിക്കുകയോ ഗുരുതരമായ അസുഖം മൂലം സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥ വരികയോ ചെയ്താല്‍
* നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ആരാണ് കൈകാര്യം ചെയ്യുന്നത്.
* ചികിത്സ സംബന്ധിച്ച തീരുമാനങ്ങള്‍ ആരെടുക്കണം
* കുട്ടികളെ ആരാണ് നോക്കുക.
* സ്വത്തുക്കള്‍ ആര്‍ക്കൊക്കെയാണ് ലഭിക്കേണ്ടത്.
ഇവയെല്ലാം നമ്മള്‍തന്നെ മുന്‍കൂട്ടി തീരുമാനിച്ച് നിയമപരമായി രേഖപ്പെടുത്തുന്നതാണ് എസ്റ്റേറ്റ് പ്ലാനിംഗ് (Estate Planning)..
ഇതു മരണത്തെക്കുറിച്ചുള്ള പ്ലാനല്ല, ജീവിച്ചിരിക്കുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്വമാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഗാര്‍ഡിയന്‍ഷിപ്പ് (Guardianship of Minors)ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.
മാതാപിതാക്കള്‍ രണ്ടുപേരും ഇല്ലാതാകുന്ന സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഗാര്‍ഡിയന്‍ ആരാകണം എന്നത് വ്യക്തമായി എഴുതിവെച്ചിട്ടില്ലെങ്കില്‍, അവരുടെ ഭാവി കോടതിയുടെ കൈകളിലാകും. നിങ്ങള്‍ തെരഞ്ഞെടുത്ത ആളല്ല, കോടതി അനുയോജ്യമായി കരുതുന്ന ആളായിരിക്കും കുട്ടികളുടെ രക്ഷാധികാരി.
പ്രത്യേക ആവശ്യങ്ങള്‍(Special Needs) ഉള്ള കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക്, എസ്റ്റേറ്റ് പ്ലാനിംഗ് വളരെ സൂക്ഷ്മവും നിര്‍ണായകവുമായ ഒരു പ്രക്രിയയാണ്.
കുടുംബത്തില്‍ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ (Special Needs) ഉണ്ടെങ്കില്‍, അവരുടെ ഭാവി പരിചരണം സാധാരണ പ്ലാനിംഗിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നു. ഗാര്‍ഡിയന്‍ ആരാകണം, സാമ്പത്തിക സഹായം എങ്ങനെ ലഭിക്കണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം-ഇവയെല്ലാം മുന്‍കൂട്ടി നിയമപരമായി പ്ലാന്‍ ചെയ്തിരിക്കണം. എസ്റ്റേറ്റ് പ്ലാനിംഗ് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ കുട്ടിക്കു ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇത് ചെയ്തില്ലെങ്കില്‍, ഈ തീരുമാനങ്ങളും കോടതിയാണ് എടുക്കുന്നത്.
ശരിയായ പ്ലാന്‍ ഇല്ലെങ്കില്‍... വലിയ വില കൊടുക്കേണ്ടി വരും. നന്നായി തയ്യാറാക്കിയ എസ്റ്റേറ്റ് പ്ലാന്‍ ഇല്ലെങ്കില്‍ കുടുംബം ബുദ്ധിമുട്ടുള്ള നിയമനടപടികളും അനാവശ്യമായ സാമ്പത്തിക ചെലവുകളും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടിവരും.
അതിനാല്‍ കോടതിയെ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവിയെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ തന്നെ ആ തീരുമാനം എടുക്കുക.
ഒരു ലിവിങ് ട്രസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന രേഖകള്‍:
* വില്‍പത്രം/ട്രസ്റ്റ്-സ്വത്തു വിതരണവും കുട്ടികളുടെ ഗാര്‍ഡിയന്‍ നിയമിക്കല്‍ എന്നിവയും ഈ രേഖയില്‍ ഉള്‍പ്പെടും.
* പവര്‍ ഓഫ് അറ്റോര്‍ണി-സാമ്പത്തികവും നിയമപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അധികാര രേഖ.
* മെഡിക്കല്‍ പവര്‍ ഓഫ് അറ്റോര്‍ണി-ചികിത്സ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ അനുമതി നല്കുന്ന രേഖ.
* HIPAA അനുമതി- മെഡിക്കല്‍ വിവരങ്ങള്‍ ആര്‍ക്കാണ് ലഭ്യമാക്കേണ്ടതെന്ന് വ്യക്തമാക്കുന്ന രേഖ.
* ലിവിംഗ് വില്‍-ജിവന്‍റെ അവസാന ഘട്ടത്തിലെ ചികിത്സയെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ രേഖപ്പെടുത്തുന്ന രേഖ.
എസ്റ്റേറ്റ് പ്ലാനിംഗ് എന്നത് സമ്പന്നര്‍ക്കുള്ള ഒരു ആഡംബരമല്ല. കുടുംബമുള്ള ഓരോ വ്യക്തിയുടെയും അടിസ്ഥാന ഉത്തരവാദിത്വമാണ്.
ഇന്ന് നിങ്ങള്‍ എടുക്കുന്ന ഈ തീരുമാനം നാളെ നിങ്ങളുടെ കുടുംബത്തിന് സുരക്ഷയും മനസ്സമാധാനവും നല്കും.

എസ്റ്റേറ്റ് പ്ലാനിംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍
ജോംസ് മാത്യു
Certified Estate Planner
(713) 487-7814

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.