PRAVASI

ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് ( IANANT) നേഴ്സ് വരാഘോഷം നടത്തുന്നു

Blog Image

ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് ( IANANT ) അസോസിയേഷൻ മെയ്‌ 17ശനിയാഴ്ച 4 മണിക്ക് സെന്റ്. ജോർജ് ഓർത്തഡക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നേഴ്സ് വരാഘോഷം നടത്തുന്നു.
ഡാളസ്-ഫോർത്ത് വർത്ത് മേഖലയിലെ 
കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിനോദ പരിപാടികൾ അവതരിപ്പിക്കും. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ്‌ ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു.
ഈ പരിപാടിയുടെ മുഖ്യാഥിതി നൈന (NAINA) പ്രസിഡന്റ്‌ ശ്രീമതി. ഉമാ മഹേശ്വരി വേണു ഗോപാൽ  പങ്കെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ്‌ മെംബേർസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌  സന്ദർശിക്കുക-https://ianant.org/nurses-week-celebration

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.