PRAVASI

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ മുഖാമുഖം പരിപാടി നടത്തി

Blog Image

ഷിക്കാഗോ: ഹൃസ്വ സന്ദർശനത്തിനായി എത്തിയ കെപിസിസിവൈസ് പ്രസിഡൻും മുൻ എംഎൽഎയും ആയ വിപി സജീന്ദ്രൻ, ഐ ഒ സി- ഒ ഐസിസി ഗ്ലോബൽ കോഡിനേറ്റർ മാരായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശ്ശേരിൽ റിപ്പോർട്ടർ ടിവി റീജിയണൽ ചീഫ് ശ്രീമതി ലേബി സജീന്ദ്രൻ എന്നിവരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. വിവിധസംഘടനാ നേതാക്കളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഐ ഒ സി ഷിക്കാഗോ പ്രസിഡൻ്റ് സന്തോഷ് നായർ ചൊള്ളാനി ചർച്ച നിയന്ത്രിച്ചു. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയും മാധ്യമ രംഗത്തെ പുതിയ പ്രവണതകളെയും വെല്ലുവിളികളെയും സംബന്ധിച്ചും പരിപാടിയിൽ പങ്കെടുത്തവർ ചോദ്യങ്ങൾ ഉന്നയിച്ചു.
യോഗത്തിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡൻറ് സതീശൻ നായർ. ഫോക്കാന മുൻ ആർ വി പി ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഐഒസി ചെയർമാൻ തോമസ് മാത്യു, മുൻ പ്രസിഡൻറ് ശ്രീ തമ്പി മാത്യു ഭാരവാഹികളായ ജോർജ് പണിക്കർ, ലൂയി ഷിക്കാഗോ, ജോർജ് മാത്യു, അച്ചൻകുഞ്ഞ് മാത്യു, ബൈജു കണ്ടത്തിൽ, ജോസ് കല്ലിടുക്കിൽ, എൻ ആർ ഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്, വാചകം ന്യൂസ് ചീഫ് എഡിറ്റർ ജോസ് ചെന്നിക്കര, ഏഷ്യാനെറ്റ് റിപ്പോർട്ടർ അലൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പ്രവീൺ തോമസ്, ഫോമ റീജണൽ വൈസ് പ്രസിഡണ്ട് ജോൺസൺ കണ്ണൂക്കാടൻ, ലോക കേരളസഭാംഗം റോയി മുളകുന്നം, ഷിക്കാഗോയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ജിതേഷ് ചുങ്കത്ത്, സിബി കൈതക്ക തൊട്ടിയിൽ, ടോമി അ മ്പേനാട്ട്, ടോമി മേത്തിപ്പാറ സുശീൽ കുമാർ, പ്രിജിൽ അലക്സാണ്ടർ, ജോജി തോമസ് കരിപ്പാപറമ്പിൽ, ജോസ് സൈമൺ മുണ്ടംപ്ലാക്കിൽ, രവി കുട്ടപ്പൻ, ബാബു മാത്യു, എബ്രഹാം ജോർജ്ജ് എന്നിവർ സംസാരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.