ഫിലാഡല്‍ഫിയ: അമേരിക്കയുടെ ആദ്യതലസ്ഥാനവും 'സഹോദര സ്നേഹത്തിന്‍റെ പട്ടണം' എന്നറിയപ്പെടുന്നതുമായ ഫിലാഡല്‍ഫിയ പട്ടണത്തില്‍ 2026 ജൂലൈ 24 മുതല്‍ 26 വരെ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ഇന്ത്യക്ക് പുറത്തു താമസിക്കുന്ന (NRI) വിശ്വാസികളുടെ പ്രഥമ അന്തര്‍ദ്ദേശീയ സമ്മേളനം നടക്കും.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ആഗോള വിശ്വാസികളുടെ വളര്‍ച്ചയും പുരോഗതിയും ഐക്യതയും ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ കോണ്‍ഫറന്‍സ് ഓരോ വര്‍ഷവും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്നതാണ്. ഭാരതത്തിന്‍റെ വെളിയിലുള്ള ഐപിസി വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും സഭയുടെ പ്രേഷിത-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കുമ്പനാട് നടക്കുന്ന ഐപിസി ജനറല്‍ കണ്‍വന്‍ഷനും അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്ട്രേലിയ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും നടക്കുന്ന കജഇ കോണ്‍ഫറന്‍സുകള്‍ക്കും കണ്‍വന്‍ഷനുകള്‍ക്കും ഊര്‍ജ്ജം പകരുക എന്നതും ഈ കോണ്‍ഫറന്‍സിന്‍റെ ഉദ്ദേശ്യലക്ഷ്യമാണ്.
പ്രഥമ കോണ്‍ഫറന്‍സിന്‍റെ ഔദ്യോഗിക ഭാരവാഹികളായി പാ. ഡോ. ജോര്‍ജ് മാത്യു (ഗ്ലോബല്‍ കണ്‍വീനര്‍), പാ. ഡോ. അഡ്വ. തോമസ് എം. കിടങ്ങാലില്‍ (ഗ്ലോബല്‍ സെക്രട്ടറി), ബ്രദര്‍ ഏബ്രഹാം ബേബി (ഗ്ലോബല്‍ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ബ്രദര്‍ ജോയി തുമ്പമണ്‍ (ഗ്ലോബല്‍ മീഡിയ), പാ. ജോയി വറുഗീസ് (ഗ്ലോബല്‍ പ്രയര്‍), പാ. മാത്തുക്കുട്ടി, ബ്രദര്‍ റോയി അലക്സാണ്ടര്‍ (സോഷ്യല്‍ മീഡിയ) എന്നിവരും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും അടങ്ങിയ കമ്മിറ്റി സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് രക്ഷാധികാരികളായി ഐപിസി ജനറല്‍ പ്രസിഡണ്ട് പാ. ഡോ. റ്റി. വല്‍സന്‍ ഏബ്രഹാമും ഐപിസി ജനറല്‍ സെക്രട്ടറി പാ. ഡോ. ബേബി വര്‍ഗീസും പ്രവര്‍ത്തിക്കും. ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി പാ. ഡോ. എം.എസ്. സാമുവല്‍, പാ. ഡോ. സണ്ണി ഫിലിപ്പ്, പാ. കെ.സി. ജോണ്‍ ഫ്ളോറിഡ, പാ. ജോണ്‍ തോമസ് തര്‍ക്കോലില്‍ എന്നിവരും തെരഞ്ഞെടുത്തു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഡ്വൈസറി ബേര്‍ഡ് അംഗങ്ങളെയും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളെയും പിന്നീട് തെരഞ്ഞെടുക്കും.
NRI കോണ്‍ഫറന്‍സ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട പാ.ഡോ. ജോര്‍ജ് മാത്യു നിലവില്‍ NRI കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍,IPC ത്രിപുര സ്റ്റേറ്റ് പ്രസിഡണ്ട്, IPC ന്യൂജേഴ്സി സഭാ പാസ്റ്റര്‍, ക്രിസ്ത്യന്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (CUSAT) നിന്നും പോളിമര്‍ സയന്‍സില്‍ ഗവേഷണം നടത്തി ജവ.ഉ നേടിയ അദ്ദേഹം ചങ്ങനാശേരി എസ്.ബി. കോളജിലും അമേരിക്കയിലെ ന്യൂജേഴ്സി എഡ്യൂക്കേഷണല്‍ സിസ്റ്റത്തിലും കഴിഞ്ഞ 4 പതിറ്റാണ്ടുകള്‍ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ നേതൃത്വം നല്കി. പെന്തെക്കോസ്ത് യുവജന സംഘടന (PYPA) ജനറല്‍ സെക്രട്ടറി, ജനറല്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ ടൗരരലൈ ശെ ഥീൗൃ കിവലൃശമേിരല എന്ന പുസ്തകത്തിന് നോര്‍ത്ത് അമേരിക്കന്‍ റൈറ്റേഴ്സ് ഫോറത്തിന്‍റെ ഏറ്റവും നല്ല ഇംഗ്ലീഷ് പുസ്തകത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ക്രിസ്തീയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ 1974 മുതല്‍ എഴുതിവരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി വേദപഠനം നടത്തി M.Div., M.Th. ബിരുദം നേടിയ അദ്ദേഹം ഐ.പി.സി ഫിലാഡല്‍ഫിയ സഭയുടെ പാസ്റ്ററായി 1992-95 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ മാഗി ജോര്‍ജ്. മക്കള്‍: ഡോ. റോബിന്‍ & റേച്ചല്‍ (ബഞ്ചമിന്‍, നോവ), ഡോ. ബ്ലസി & അലക്സ് (നോറ, നിയോമി).
കോണ്‍ഫറന്‍സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാ. ഡോ. അഡ്വ. തോമസ് എം. കിടങ്ങാലില്‍ ഐ.പി.സി. കലയപുരം സെന്‍ററിന്‍റെയും കലയപുരം ഹെബ്രോന്‍ തിയോളജിക്കല്‍ കോളജിന്‍റെയും ചെയര്‍മാനാണ്. ഐ.പി.സി. കൗണ്‍സില്‍ കണ്‍വീനറായ അദ്ദേഹം ന്യൂയോര്‍ക്ക് പെന്തെക്കോസ്തല്‍ അസംബ്ലിയുടെ ശുശ്രൂഷകനായും പ്രവര്‍ത്തിക്കുന്നു. PCNAK നാഷണല്‍ സെക്രട്ടറി, KPWF നാഷണല്‍ പ്രസിഡണ്ട്, ലീഗല്‍ സൊലൂഷന്‍സ് ഇന്ത്യയുടെ ബോര്‍ഡ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബൈബിള്‍ കോളജ് അദ്ധ്യാപകന്‍, ലീഗല്‍ കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഭാര്യ ഷീബ തോമസ്. മക്കള്‍: ക്രിസ്റ്റീന്‍ & ജെന്‍സണ്‍ (എസ്ര), കെന്‍, കയല്‍.
ഗ്ലോബല്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ഏബ്രഹാം ബേബി, മാവേലിക്കര സ്വദേശിയാണ്. പാ. ഗീവര്‍ഗീസ് ബേബി-മേരിക്കുട്ടി ദമ്പതികളുടെ മകനും IPC ജനറല്‍ സെക്രട്ടറി പാ. ഡോ. ബേബി വറുഗീസിന്‍റെ സഹോദരനുമാണ്. ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗമായ അദ്ദേഹം ഡാളസിലെ ഐ.പി.സി എബനേസര്‍ സഭാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. PYCD Dallas കോ-ഓര്‍ഡിനേറ്ററായും ഐപിസി മിഡ്വെസ്റ്റ് റീജിയണ്‍ PYPA പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഡാളസില്‍ കൗണ്ടി ഹോസ്ളിറ്റര്‍ ഡിസ്ട്രിക്ടില്‍ 1990 മുതല്‍ ജോലി ചെയ്യുന്നു. ഭാര്യ ബിനു കപ്പമാംമൂട്ടില്‍. മകന്‍: ജബ്സണ്‍ ഏബ്രഹാം.
.jpg)
DR GEORGE MATHEW (PRESIDENT)
.jpg)
PR.THOMAS KIDANGALIL(SECRETARY)
.jpg)
BRO.ABRAHAM BABY(TREASURER)

