അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനും , ഫോമായുടെ മുൻ പ്രസിഡൻ്റും Aero Control Inc ന്റെ സ്ഥാപകനുമായ ജോൺ ടൈറ്റസിന്‍റെ "ഏവിയേഷൻ ആൽക്കമിസ്റ്റ് " എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. 2026 ജനുവരി 11ന് കുമ്പനാടുള്ള മാർത്തോമ വലിയപള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തിയ ജോൺ ടൈറ്റസിന്റെ 75ആം പിറന്നാളിന്റെ ആഘോഷ വേദിയിലെ പ്രധാന പരിപാടിയായിരുന്നു ഈ പുസ്തക പ്രകാശനം. 75മത് പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനേകം വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഈ പുസ്തകം പ്രകാശനം ചെയ്യാൻ കഴിഞ്ഞത്, തന്റെ ജീവിതത്തിൽ ഇരട്ടി മധുരം പകരുന്നുണ്ടെന്ന് ജോൺ ടൈറ്റസ് അഭിപ്രായപ്പെട്ടു.
.jpeg)
ആരംഭ ഗാനവും പ്രാർത്ഥനയും കൊണ്ട് തുടക്കമിട്ട പരിപാടിയിൽ ശ്രീമതി ആലിസ് ജോൺ ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ ഡോ. മാർ യുഹാനൻ ക്രിസോസ്റ്റം തിരുമേനി വേദിയിൽ അധ്യക്ഷത വഹിക്കുകയും ഔദ്യോഗികമായി പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.ചലച്ചിത്ര സംവിധായകൻ ബ്ലസി പുസ്തകം സ്വീകരിച്ചു. എവിയേഷൻ ആൽക്കമിസ്റ്റിൽ സഹ എഴുത്തുകാരനായി പ്രവർത്തിച്ച വിനോദ് മാത്യുവിനെ ജോൺ ടൈറ്റസ് സദസിന് പരിചയപ്പെടുത്തി. വിനോദ് മാത്യു ഈ പുസ്തകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അതിലെ എളിയ സംഭാവനകളെ കുറിച്ചും സംസാരിച്ചു. ജോൺ ടൈറ്റസിന്‍റെ ഈ പ്രയാണ കഥയിലെ എഴുത്തുകാരനായി പങ്കുചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.jpeg)
പുസ്തക പ്രകാശനത്തിനുശേഷം ജോൺ ടൈറ്റസിൻ്റെ 75 ാം പിറന്നാൾ ആഘോഷവും നടന്നു. ഡോ . ഡാനിയൽ മാമന്റെയും ജോർജ് സക്കറിയയുടെയും പ്രാർത്ഥനയും ആശിർവാദവും പരിപാടിയെ കൂടുതൽ സവിശേഷമാക്കി. കൂടാതെ പാട്ടിന്റെ പാലാഴി തീര്‍ത്ത് പ്രവീണും സംഘവും ചേർന്ന് സംഗീതവിരുന്നുമൊരുക്കിയിരുന്നു. സംവിധായകൻ ബ്ലസി ,എംപി ആന്റോ ആന്റണി,
പത്തനംതിട്ട ഡിസ്ട്രിക്ട് കൗൺസിൽ മെമ്പർ അനീഷ് , കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിർമല മാത്യൂസ്, കോയിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് ഈപ്പൻ, റാന്നി മുൻ എംഎൽഎ രാജു എബ്രഹാം, പത്തനംതിട്ട യുഡിഎഫ് ചെയർമാൻ അഡ്വ. വർഗീസ് മാമൻ, അമേരിക്കൻ വ്യവസായി വർക്കി അബ്രഹാം,ജോർജ് സക്കറിയ, രേഖ പീറ്റർ, ഫാദർ തോമസ് കുഴുനാപുറം, ഫാദർ ഇഗ്നേഷ്യസ് തങ്കളത്തിൽ, സിസ്റ്റർ ആദ്ര ( മദർ സുപ്പീരിയർ ), ഫാ.കുര്യൻ തോമസ്, വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ , കുസുമം ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റോഷൻ പോൾ ജോൺ നന്ദി അറിയിച്ചു.
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)

