PRAVASI

എഴുപത്തിയഞ്ചിൻ്റെ നിറവിൽ ജോൺ ടൈറ്റസ്

Blog Image

ഏവിയേഷൻ മേഖലയിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ലോക ചരിത്രത്തിൽ ഇടം നേടിയ,മലയാളികളുടെ എക്കാലത്തെയും അഭിമാനവും , ഫോമായുടെ മുൻ പ്രസിഡൻ്റുമായ ജോൺ ടൈറ്റസ് എഴുപത്തിയഞ്ചിൻ്റെ നിറവിൽ. കുമ്പനാട് മാർത്തോമ്മ പളളി ഹാളിൽ തൻ്റെ എഴുപത്തിയഞ്ചാം പിറന്നാൾ അദ്ദേഹവും കുടുംബവും തൻ്റെ സുഹൃത്തുക്കളും ചേർന്ന് ആഘോഷിക്കുകയുണ്ടായി. വലിയ ഒരു പിറന്നാൾ ആഘോഷത്തോടുകൂടിയാണ് ജോൺ ടൈറ്റസ് തന്റെ 75 നെ സ്വീകരിച്ചത്. ജനുവരി 11ന് കുമ്പനാടുള്ള മാർത്തോമ വലിയപള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തിയ പിറന്നാൾ ആഘോഷ പരിപാടിയിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട കുടുംബത്തോടൊപ്പവും ഒട്ടനേകം വിശിഷ്ട അതിഥികളോടൊപ്പവും ആ ജന്മദിനത്തെ വരവേറ്റു.

പ്രശസ്ത ബിസിനസ്മാനും Aero Control Inc ന്റെ സ്ഥാപകനുമാണ് ജോൺ ടൈറ്റസ്.  ഏവിയേഷൻ മേഖലയിൽ ലോകത്തിലെ  തന്നെ ചുരുക്കം ചില മെയിന്റനൻസ് റിപ്പയർ ആൻഡ് ഓപ്പറേഷൻ ( MRO ) കമ്പനികളിൽ ഒന്നാണ് ജോൺ ടൈറ്റസിന്‍റെത് എന്നു പറയുന്നതിൽ മലയാളികൾക്ക് എന്നും അഭിമാനമാണ്. ബിസിനസ് രംഗത്തെ കീഴടക്കിയ വ്യക്തി എന്നതിനൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും മലയാളി മനസ്സിലെ മായാത്ത രൂപമാണ് ജോൺ ടൈറ്റസ്. കേരളത്തിലെ നിർധനരായ 37 കുടുംബങ്ങൾക്ക് സ്വന്തം ചിലവിൽ വീട് നിർമ്മിച്ചു നൽകാൻ അദ്ദേഹം കാണിച്ച മനസ്സാണ് മലയാളികളുടെ ഹൃദയം കവർന്നെടുത്തത്. കൂടാതെ നഴ്സിംഗ് സ്കോളർഷിപ്പുകൾ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങി ഒട്ടനേകം ധനസഹായങ്ങളും പൊതു സമൂഹത്തിനുവേണ്ടി അദ്ദേഹം നിറമനസ്സോടെ നൽകിയിട്ടുണ്ട്.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ മുൻപ്രസിഡന്റ് എന്ന സ്ഥാനവും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി. ഒരേസമയം ബിസിനസിന്റെ പടികൾ ചവിട്ടി കയറുന്നതിനോടൊപ്പം തന്നെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ ശ്രമിക്കുകയും ചെയ്യുന്ന സ്തുത്യർഹനായ ഒരു വ്യക്തി എന്ന നിലയിൽ, നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ആശംസയും നന്ദിയും അറിയിക്കാനായി 75 ന്റെ നിറവിലെ ആ ആഘോഷ പരിപാടിയിൽ വേദി പങ്കിട്ടു. 75 വർഷത്തെ ജീവിത അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കൈപ്പും മധുരവും എരിവും പുളിയുമുള്ള ഒട്ടനേകം കഥകളാണ് അദ്ദേഹത്തിന് പറയാനുനുണ്ടായിരുന്നത്.  ആ ജീവിതയാത്രയിൽ അദ്ദേഹം കടന്നുപോയ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചുള്ള അനുഭവ കഥകളെ സംഗ്രഹിച്ച് അദ്ദേഹം എഴുതിയ പുസ്തകമാണ് ഏവിയേഷൻ ആൽക്കമിസ്റ്റ്. ഈ പുസ്തകത്തിൻ്റെ കേരളത്തിലെ പ്രകാശനവും തദവസരത്തിൽ നടന്നു. അതികഠിനമായ ജീവിതയാഥാർത്ഥ്യങ്ങളെ മറികടന്ന് അമേരിക്കൻ മണ്ണിൽ എത്തപ്പെട്ടതിനെ കുറിച്ചും ഏവിയേഷൻ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് Aero Control Inc. എന്ന സ്ഥാപനത്തിന് രൂപം നൽകിയതിനെക്കുറിച്ചും ഒപ്പം കഠിനപ്രയത്നത്തിലൂടെ സ്വപ്നസാക്ഷാത്കാരം നേടിയെടുക്കുന്നതിനെക്കുറിച്ചും  ഈ പുസ്തകത്തിലൂടെ അദ്ദേഹം തുറന്നു പറയുന്നുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.