PRAVASI

കാനഡയിൽ അന്തരിച്ച ജോസഫ് പതിയിലിന്റെ ശവസംസ്കാര ശുശ്രൂഷ മാർച്ച്‌ 4ന്

Blog Image

ടോറൊന്റോ : അരനൂറ്റാണ്ടുകാലം കാനഡയിലും അമേരിക്കയിലുമായി പൊതുരംഗത്തു പ്രേത്യേകിച്ചു ക്നാനായ സമുദായ അംഗങ്ങളുടെ ഇടയിൽ നിറസാന്നിധ്യമായിരുന്ന ശ്രീ ജോസഫ് പതിയിലിന്റ നിര്യാണം നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലേക്ക് കുടിയേറിപർത്ത ഇന്ത്യൻ വംശജർ പ്രേത്യേകിച്ചു മലയാളികളുടെ ഇടയിൽ തന്റെ തനതായ നേതൃത്തപാടാവത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു ജോസഫ്ചേട്ടൻ. 

സഭയെയും സമുദായത്തെയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്ന പോലെ സ്നേഹിച്ചു വളർത്താൻ പരിശ്രമിച്ച വ്യക്തിയായിരുന്നു ബഹുമാനപെട്ട ജോസഫ് പതിയിൽ. ആദ്യമായി കാനഡയിൽ ആത്മായ സംഘടന ( KCAC ) ആരംഭിക്കുവാൻ നേതൃത്വം കൊടുക്കുകയും അതിന്റെ ആദ്യകാല പ്രസിഡന്റ്‌ എന്ന നിലയിലും അവസാന കാഘട്ടങ്ങളിൽ സഭാ സംവിധാനങ്ങളിലൂടെയും ക്നാനായ സമുദായത്തെ വളർത്തുവാനായി തന്നെ കഴിയാവുന്ന രീതിയിലുള്ള പ്രവർത്തനം കാഴ്ച്ച വച്ചിട്ടുണ്ട്. കാനഡയിലെ മുഴുവൻ ക്നാനായ കത്തോലിക്കാ വിശ്വസികളെ ഒരു കുടകീഴിലാക്കി കൊണ്ട് ആരംഭിച്ച ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തോലിക്സ് ഇൻ കാനഡ എന്ന സഭാ സംവിധാനത്തിന്റെ സ്ഥാപക ചെയർമാൻ എന്ന സ്ഥാനം വഹിച്ചു കൊണ്ടു തന്റെ കഴിവുകളും സമൂഹത്തിലെ ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു കത്തോലിക്കാ രൂപതക്ക് അടുത്തുള്ള സംവിധാനം എന്ന നിലയിൽ അടിത്തറ പാകുവാൻ ജോസഫ് ചേട്ടനു സാധിച്ചു. തന്റെ വിശ്രമ ജീവിതത്തിനായി കരുതി വച്ചിരുന്ന സമ്പത്തിൽ നിന്ന് നല്ലയൊരു തുക ഡയറക്ടറേറ്റ്ന്റെ പ്രവർത്തനത്തിനായി സമ്മാനിച്ച ജോസഫ്ചേട്ടന്റെ പ്രവർത്തി അദ്ദേഹം എന്തുമാത്രം തന്റെ സമുദായത്തെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. 

മാർച്ച്‌ 3 ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതൽ എട്ടു മണി വരെയാണ് Wake സർവീസ്. മാർച്ച്‌ 4 ബുധനാഴ്ച രാവിലെ 11 മണിക്ക് ദേവാലയത്തിൽവച്ചു നടത്തപെടുന്ന ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.