PRAVASI

KCYLNA ബാസ്കറ്റ്ബോൾ ടൂർണമെന്റ്: ഷിക്കാഗോ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

Blog Image

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്ക (KCYLNA) യുടെ നേതൃത്വത്തിൽ, മെമ്മോറിയൽ ഡേ വീക്കെൻഡിൽ ന്യൂയോർക്കിൽവച്ച് നാഷണൽ ലെവലിൽ നടത്തപ്പെട്ട ബാസ്ക്കറ്റ് ബോൾ ടൂർണമെൻ്റിൽ ചിക്കാഗോ സിറ്റി അസാസിൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആബേൽ പൂത്തുറയിലിന്റെ നേതൃത്വത്തിൽ, ജസ്റ്റിൻ കിഴക്കേക്കുറ്റ്, ജെറമി ആനാലിൽ, ജഫറിൻ ആനാലിൽ, ഡെറിക് വലിയമറ്റത്തിൽ, ടോം മറ്റത്തിൽ, ഷോൺ നെല്ലാമറ്റം, ബെഞ്ചമിൻ എടക്കരയിൽ അമൽ കടുതൊടിൽ എന്നിവർ ചിക്കാഗോ സിറ്റി അസാസിൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. ചിക്കാഗോ സിറ്റി അസാസിൻസ് കളം നിറഞ്ഞു കളിച്ചപ്പോൾ ഒന്നാം സമ്മാനത്തുകയായ 10,000 ഡോളറും ട്രോഫിയും കൂടെ പോരുകയായിരുന്നു. ഒൻപത് ടീമുകൾ മാറ്റുവരച്ച ടൂർണമെൻ്റിൽ,കാലേബ് തോട്ടത്തിൻ്റെ നേതൃത്വത്തിലുള്ള ചിക്കാഗോ ബാളേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിക്കാഗോ ബാളേഴ്‌സിന് വേണ്ടി കാലേബ് തോട്ടത്തിൻ്റെ നേതൃത്വത്തിൽ ടിമ്മി കൈതക്കത്തൊട്ടിയിൽ, അബിൻ പൂത്തുറയിൽ, ആൻസൽ മുല്ലപ്പള്ളിൽ, ജയിലൻ വലിയകാലയിൽ, ജൂലിയൻ വലിയകാലായിൽ, ജേക്ക് വാക്കേൽ
സിജോ കോലടി, ജയ്ഡൻ പട്ടാർക്കുഴിയിൽ എന്നിവരുടെ വാശീയ പോരാട്ടത്തിൽ മൂന്നാം സമ്മാന തുകയായ 2500 ഡോളറും ട്രോഫിയും ചിക്കാഗോ യിലേക്ക് തന്നെ പോന്നു. കെ സി വൈ എൽ എൻ എ യുടെ പ്രസിഡണ്ട് ആൽവിൻ പിണർകയ്യിൽ ടൂർണമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.