PRAVASI

കിറ്റെക്‌സിനെ നേരിട്ട് എത്തി ക്ഷണിച്ച് ആന്ധ്രാ മന്ത്രി; കേരളത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സാബു എം ജേക്കബ്

Blog Image

കിറ്റെക്‌സ് ഗ്രൂപ്പിനെ ആന്ധ്രയില്‍ എത്തിക്കാനുളള നീക്കം സജീവമാക്കി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. ആന്ധ്രാ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രി സവിത നേരിട്ട് എത്തി കിറ്റക്‌സ് എംഡി സാബു എം ജേക്കബുമായി ചര്‍ച്ച നടത്തി. എറണാകുളത്തെ കിറ്റക്‌സ് പ്ലാന്റും മന്ത്രി സന്ദര്‍ശിച്ചു. വ്യവസായങ്ങള്‍ ആന്ധ്രയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനം.

കേരളത്തില്‍ വ്യവസായവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയില്‍ നിക്ഷേപിച്ചത്. കേരള സര്‍ക്കാര്‍ നിരന്തരം ബുദ്ധിമുട്ടിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ആന്ധ്രയില്‍ നിന്ന് വന്ന ക്ഷണത്തേയും പോസിറ്റീവായി എടുക്കുകയാണ്. ചര്‍ച്ച ചെയ്ത് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാബു പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ തന്നെ സാബു എം ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിട്ട് കാണും. ഈ ചര്‍ച്ചയില്‍ നിക്ഷേപം സംബന്ധിച്ച തീരുമാനം ഉണ്ടാകും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.