PRAVASI

നമ്മുടെ കിഡ്നികളെ അവഗണിക്കരുതേ

Blog Image

5th Stage കിഡ്നി രോഗബാധിതരിൽ ഭൂരിഭാഗവും പ്രായഭേദമന്യേ പറയുന്ന ഒരു വലിയ ആഗ്രഹമാണ് "നല്ലതുപോലെ മൂത്രമൊഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്"!!

കിഡ്നി ആരോഗ്യത്തിന്റെ അത്യാവശ്യകത ഓർമപ്പെടുത്തുന്നതിനായി ഓരോ വർഷവും മാർച്ച് മാസത്തിൽ ലോകമെമ്പാടുമുള്ള വിവിധ ഫെഡറേഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, ക്രോണിക് കിഡ്നി രോഗബാധിതരുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതിന് പ്രധാനകാരണം നമ്മുടെതന്നെയുള്ള അവഗണനയും ശ്രദ്ധക്കുറവുമാണ്.

എന്താണ് പരിഹാര മാർഗ്ഗം?

രോഗലക്ഷണങ്ങളെ ആരംഭത്തിലെ തന്നെ തിരിച്ചറിഞ്ഞ് കണ്ടെത്തി പ്രാരംഭ ചികിത്സയിലൂടെയും ജീവിതശൈലി മാറ്റപ്പെടുത്തിയും ഈ രോഗത്തെ തുടക്കത്തിലേ പ്രതിരോധിക്കുക – ഇതാണ് "Silent Killer" എന്ന് അറിയപ്പെടുന്ന ക്രോണിക് കിഡ്നി രോഗത്തെ പൂർണമായും അതിജീവിക്കാനുള്ള ഏക മാർഗ്ഗം...

ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കോർഡിനേറ്ററും ചിക്കാഗോ നാഷണൽ കിഡ്നി ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗവുമായ ഷിബു പീറ്റർ വെട്ടുകല്ലേലിന്റെ നേതൃത്വത്തിൽ നാട്ടിലും ചിക്കാഗോ മലയാളി സമൂഹത്തിലും വിവിധ പ്രവർത്തനങ്ങൾ സജീവമാകുന്നു. ഫൌണ്ടേഷന്റെ കിഡ്നി മൊബൈൽ സംവിധാനം പ്രയോജനപ്പെടുത്തിയാണ് പരിപാടികൾ നടത്തുന്നത്. ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ ഷിബു പീറ്റർ പാലാ സ്വദേശിയാണ്

ചില പ്രധാന കാരണങ്ങൾ?

1.നിയന്ത്രണാതീതമായ പ്രമേഹരോഗവും ഉയർന്ന രക്തസമ്മർദ്ദവും

2. നിരന്തരമായ വൃക്കസംബന്ധമാ യ അണുബാധകളും മറ്റു മൂത്രാശയ രോഗങ്ങളും

4. അതിക്രമമായ വേദനസംഹാരികളുടെയും അനാവശ്യ മരുന്നുകളുടെയും നിരന്തര ഉപയോഗം

5. അമിതമായ ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്സ്ഡ് ആഹാരങ്ങൾ തുടങ്ങിയവയുടെ നിരന്തര ഉപയോഗം.

പ്രധാന ചില ലക്ഷണങ്ങൾ?

1.മൂത്രത്തിൽ എണ്ണമയവും കൊഴുപ്പും കലർന്ന രീതിയിൽ പതഞ്ഞു പൊങ്ങുക, അളവിൽ കുറയുക, മൂത്രത്തിൽ രക്തമയം കാണുക, ആവർത്തിച്ചു കുറഞ്ഞ അളവിൽ മൂത്രമൊഴിക്കുക, മൂത്ര മൊഴിക്കുമ്പോൾ തടസ്സവും വേദനയും പുകച്ചിലും അനുഭവപ്പെടുക.

2.കൂടാതെ കണ്ണിനു ചുറ്റും തടിപ്പ്, മുഖത്തും കൈകാലിലും, ദേഹത്തും നീര്, തുടർച്ചയായി ശരീര വേദന, തളർച്ച, ക്ഷീണം,ചർദ്ദി, വിശപ്പിലായ്മ, കിതപ്പ്, ശ്വാസംമുട്ടൽ, നടുവ് വേദന, ബോധക്ഷയം,കാഴ്ച മങ്ങൽ, എല്ലിന് ബലക്ഷയം.

ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിരന്തരമായി കാണപ്പെട്ടാൽ ഇവയെല്ലാം ശ്രദ്ധിക്കാതെ രോഗം മൂർച്ഛിച്ചു അഞ്ചാംഘട്ട കിഡ്നി രോഗത്തിന് അടിമപ്പെട്ടാൽ ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുകയില്ല, പിന്നെയുള്ള ഏകാശ്രയം മുടങ്ങാതെയുള്ള ഡയലിസിസ് അല്ലെങ്കിൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് എന്ന സത്യം നാം മറന്നുപോകരുത്.

ഷിബു പീറ്റർ വെട്ടുകല്ലേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.