അച്ചടക്കം ഉള്ള ക്രിസ്‌തീയ ജീവിതം നയിച്ച് ക്രിസ്തു യേശുവിന്റെ സാക്ഷികൾ ആകണം എന്ന് മാർത്തോമാ സഭയുടെ അമേരിക്കൻ ഭദ്രാസന അദ്യക്ഷൻ`ഡോ.എബ്രഹാം മാർ പൗലോസ് തിരുമേനി. ന്യൂ യോർക്ക് സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ പരിശുദ്ധ കുർബാന ആദ്യമായി സ്വീകരിക്കുന്ന 14 കുട്ടികളെയും, അവരുടെ മാതാ പിതാക്കളെയും ഇടവക ജനങ്ങളെയും അഭിസംബോധന ചെയ്തു തിരുമേനി പ്രസംഗിക്കുക ആയിരുന്നു . അച്ചടക്കം ഉള്ള ക്രിസ്‌തീയ ജീവിതം നയിക്കുവാൻ ഒരു പ്രാർത്ഥന ജീവിതം കെട്ടിപ്പടുക്കേണം. രാവിലെയും വൈകിട്ടും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനോടൊപ്പം സ്വകാര്യ പ്രാർത്ഥനയിലും പങ്കെടുക്കേണം. പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണം ആയിത്തീരേണം. എല്ലാ ഞായറാഴ്ചയും ആരാധനയിൽ സംബന്ധിക്കണം. വീട് വിട്ട് കോളേജിൽ പോകുമ്പോഴും ആരാധനയിൽ പങ്കെടുക്കുന്നത് ശീലമാക്കണം. ആല്മീയമായും, മാനസികമായും, ശാരീരികമായും തായ്യാറെടുപ്പോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണം. ജീവിതത്തിന്റെ ദശാംശം എങ്കിലും ദൈവ വേലക്കും മിഷ്യൻ പ്രവർത്തങ്ങൾക്കും ഉപയോഗിക്കണം.
ആർലിൻ തങ്കം ജോൺ, ജോർഡാൻ തോമസ്, കെസിയ സജി, സേലാ ആൻ സൈമൺ, ആരൺ സവാൻ മാത്യു, സേറ റോബിൻ, ടോബിൻ മഠത്തിൽ അലക്സാണ്ടർ, അന്യ മേരി തോമസ്, ആരൺ മനോജ് മാത്യു, എലൈജ ഡി ജോർജ്, ജെന്ന ഗ്രേസ് ജോർജ്, കെസിയ തോമസ്, ഇതൻ കുര്യൻ, കയല്ല കുര്യൻ, എന്നീ 14 കുട്ടികളാണ് ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചത്.
ഈ കുട്ടികളെ പ്രതിനിധികരിച്ചു സേലാ ആൻ സൈമൺ ഈ ആദ്യ കുർബാന തന്ന തിരുമേനിയോടും, കുർബാന സ്വീകരിക്കുന്നതിന് തങ്ങളെ തയാറാക്കിയ ഇടവക വികാരി റവ ജോൺ ഫിലിപ്പ് അച്ചനോടും യൂത്ത് ചാപ്ലയിൻ റവ ജേസൺ വര്ഗീസ് അച്ചനോടും മാതാപിതാക്കളോടും നന്ദി പ്രകാശിപ്പിച്ചു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ മിസ്റ്റർ സാജൻ എബ്രഹാം ആദ്യ കുർബാന സ്വീകരിച്ചവരെ ഇടവകയുടെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്‌തു. ഇടവക സെക്രട്ടറി മിസ്റ്റർ സുനിൽ വര്ഗീസ് തിരുമേനിയെയും മറ്റ് അഥിതികളെയും ഇടവകയിലേക്കു സ്വാഗതം ചെയ്‌തു.









