PRAVASI

ഫിലാഡൽഫിയക്കടുത്ത് കാറപകടത്തിൽ മലയാളി മരിച്ചു;ഭാര്യക്ക് ഗുരുതരമായ പരുക്കേറ്റു

Blog Image

ഫിലാഡൽഫിയ: ഫിലാഡൽഫിയക്കടുത്ത് കാറപകടത്തിൽ മലയാളി മരിച്ചു. ഭാര്യക്ക് ഗുരുതരമായ പരുക്കേറ്റു.ചങ്ങനാശേരി മതുമൂല സ്വദേശി ചിക്കു എം. രഞ്ജിത്താണ് മരിച്ചത്. ഭാര്യ ഇൻഫോസിസ് ഉദ്യോഗസ്ഥ  രമ്യ ഇന്ദുചൂഡൻ ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസിയിൽ കഴിയുന്നു. രഞ്ജിത്തിനെ  ജെഫേഴ്സൺ ഐൻസ്റ്റീൻ മോണ്ട്ഗോമറി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഇവരോടൊപ്പം  കാറിലുണ്ടായിരുന്ന കുട്ടിയെ സോഷ്യൽ സർവീസ് സംരക്ഷണയിലാക്കി. ഒരു കുട്ടി കൂടി ഉണ്ട്.

എച്ച്-1 വിസയിൽ എത്തിയവരാണ് എന്നാണ് പ്രാഥമിക വിവരം. അതിനാൽ ബന്ധുക്കൾ ഇവിടെ ഉണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും സഹായവുമായി ഇൻഫോസിസ് സജീവമായി രംഗത്തുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നോറിസ്‌ടൗണിൽ അപകടമുണ്ടായത് .  രഞ്ജിത്തും  കുടുംബവും കയറിയ കാർ ഒരു   ജംക്ഷൻ  കടക്കുമ്പോൾ അമിതവേഗതയിൽ എത്തിയ മറ്റൊരു കാർ അവരുടെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷകർ പറഞ്ഞു. 25  മൈൽ  വേഗത മാത്രമുള്ള സ്ട്രീറ്റിലാണ് സംഭവം. അപകടമുണ്ടാക്കിയ ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയിലാക്കി. അയാൾക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല.
സംഭവമറിഞ്ഞയുടൻ ഫൊക്കാനയും ഫോമായും സഹായത്തിനു തയ്യാറായി രംഗത്തു വന്നു . ഇരു സംഘടനകളും  അപകടത്തിനിരിയയായവരുടെ   പരിചയക്കാരുമായി  ബന്ധപ്പെട്ട്   മേൽനടപടികൾ സംയോജിപ്പിക്കുന്നു.

CHIKKU M RENJITH

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.