ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃക കാണിച്ച് മങ്ക ഫെസ്റ്റിവൽ 2025 സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്ര നേട്ടം കൈവരിച്ചു .
മങ്ക വിമൻസ് ക്ലബ് , യൂത്ത് ക്ലബ് (കാമിൽ ) ,സീനിയർസ് ഗോൾഡൻ ക്ലബ് എന്നീ മങ്ക യോടുള്ള ചേർന്നുള്ള എല്ലാ ക്ലബ് കളും മങ്ക പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ ഒരൊറ്റ കെട്ടായി അണി നിരന്ന് ഒരു മുഴുവൻ ദിവസം നീണ്ടുനിന്ന നിറപ്പകിട്ടാർന്ന കലാ സംസ്കാരിക പരിപാടികൾ അരങ്ങിൽ എത്തിച്ചു .
ഇക്കഴിഞ്ഞ മെയ് പത്താം തിയ്യതി മിൽപിറ്റസ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (ഐ സി സി ) യിൽ ആയിരുന്നു മങ്ക ഫെസ്റ്റിവൽ 2025 അരങ്ങേറിയത് . വിനോദവും വിജ്ഞാനവും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, പാരമ്പര്യ വേഷവിധാനങ്ങളും, നാടൻ ഭക്ഷണ വിഭവങ്ങളും , നിറഞ്ഞ ഒരു ഉത്സവ ഭൂമിക തന്നെ യായി മാറി ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ.
മങ്ക നൃത്തോത്സവ ത്തോടെ രാവിലെ എട്ടു മണിക്ക് പരിപാടികൾ ആരംഭിച്ചു . മികവുറ്റ നർത്തകരെ കണ്ടെത്തുവാൻ മങ്ക ഒരുക്കിയ ഈ നൃത്തമത്സര ത്തിൽ ക്ലാസിക്കൽ , സിനിമാറ്റിക് വിഭാഗങ്ങളിലായി അൻപതോളം ടീമുകൾ പങ്കെടുത്തു . മങ്ക യുടെ വൈസ് പ്രസിഡന്റ് പത്മ പ്രിയ പാലോട്ട്, ബോർഡ് മെമ്പേഴ്‌സ് ആയ സ്മിത രാമചന്ദ്രൻ , ജിതേഷ് ചന്ദ്രൻ, ലിജാ ഷോം എന്നിവർ ചേർന്നാണ് അതിമനോഹരമായ നൃത്ത മത്സരം സമയനിഷ്ഠ യോടെ കോ ഓർഡിനേറ്റ് ചെയ്തത്.
വനിതാ സംരംഭകർക്ക് വിവിധ മേഖലകളിലുള്ള അവരുടെ നൈപുണ്യം പ്രദർശിപ്പിക്കാൻ മങ്ക വിമൻസ് ക്ലബ് അവസരമൊരുക്കി. ഏതാനും പ്രാദേശിക സംരംഭകർ അവരുടെ അറിവും, പ്രവർത്തന പരിചയവും ആശയങ്ങളും പങ്കുവെച്ചു. സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സമ്മേളന മായിരുന്നു ഇത് . മങ്ക ബോർഡ് മെമ്പേഴ്‌സ് ആയ ജാസ്‌മിൻ പരോൾ , കവിത പ്രമോദ് , ലിസി ജോൺ എന്നിവരാണ് ഈ സമ്മേളനം മുൻകൈ എടുത്ത് നയിച്ചത് . ഇതിനോടൊപ്പം നടന്ന മദേഴ്‌സ് ഡേ ആഘോഷങ്ങ ളിൽ അമ്മമാരെയും കുഞ്ഞുങ്ങളെ യും അനുമോദനങ്ങളോടെ ആദരിച്ചു.
മങ്ക യുടെ ഗോൾഡൻ ക്ലബ് ഒരുക്കിയ ഹൃദ്യമായ പരിപാടികൾ കാണികളുടെ മനസ്സ് കവർന്നു . മങ്ക യുടെ ആദ്യ കാല പ്രവർത്തക രും മങ്ക യുടെ സീനിയർ അംഗങ്ങ ളും ഏറെ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കുചേർന്നു . മങ്ക യുടെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന ഷാൻ ദാസ് നു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചു ഒപ്പം അദ്ദേഹത്തിൻറെ ഭാര്യ പത്മ ഷാൻ ദാസിന് മരണാനന്തര ബഹുമതി നൽകി ആദരിച്ചു . എൺപത് വയസ്സിനു മുകളിൽ ഉള്ള സീനിയർ മെമ്പർ മാർ ക്ക് നൽകിയ പ്രത്യേക അംഗീകാരം ഈ പരിപാടി യ്ക്ക് തിളക്കം കൂട്ടി . നാടകം , സംഘഗാനം , ഫാഷൻ ഷോ തുടങ്ങിയ വിവിധ കലാപരിപാടികളും വിനോദങ്ങളും ഈ വിഭാഗത്തിൽ അരങ്ങേറി. സിജോ പാറപ്പിള്ളി, റെനി പൗലോസ് , ലിസി ജോൺ, പ്രേമ തെക്കേക് സുന്ദർ റാം, ജോൺ ചാണ്ടി എന്നിവർ ചേർന്നാണ് ഏറെ വ്യത്യസ്തമായ ഈ പരിപാടി കോർഡിനേറ്റ് ചെയ്തത്. എഴുത്തുകാരനും നടനും സിനിമാ നിർമ്മാതാവും ആയ തമ്പി ആന്റണി രചിച്ച് ജോൺ പുലിക്കോട്ടിൽ സംവിധാനം ചെയ്ത " എന്റെ മേരിക്കു ട്ടി ഇത് അമേരിക്കയാ " എന്ന നാടകം സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു
മനോജ് തോമസ് നയിച്ച ഏറെ വിജ്ഞാനപ്രദമായിരുന്ന കോളേജ് അഡ്മിഷൻ പാനൽ ചർച്ചാവേദി യിൽ മാതാപിതാക്കളും , വിദ്യാർത്ഥികളും അടുത്തയിടെ ബിരുദം നേടിയ യുവജനങ്ങളും പങ്കെടുത്തു. കാമിൽ എന്ന മങ്ക യൂത്ത് ക്ലബ് ആണ് ഈ ചർച്ചാ വേദി സംഘടിപ്പിച്ചത്.
രാവിലെ ഒൻപത് മുതൽ രാത്രി പത്തുമണി വരെ നീണ്ടു നിന്ന നാടൻ വിഭവങ്ങളുടെ രുചിമേള യായിരുന്നു ജനങ്ങളെ ആകർഷിച്ച മറ്റൊരു ഇനം . ഭക്ഷണോത്സവം എന്ന് തന്നെ ഈ മേളയെ വിശേഷിപ്പിക്കാം .
ഹരികൃഷ്ണൻ പുതുശ്ശേരി നയിച്ച റെജിസ്ട്രേഷൻ കമ്മിറ്റി മുഴുവൻ ദിവസവും ഇടതടവില്ലാതെ അതിഥി കളുടെ റെജിസ്ട്രേഷൻ കൃത്യമായി നിർവ്വഹിച്ചു . ജോൺ പോൾ വർക്കി, പ്രിൻസ് നെച്ചിക്കാട്ട് , ഷൈൻ നായർ , ജോബി പൗലോസ് , എന്നിവരാണ് ലോജിസ്റ്റിക് കമ്മിറ്റി നയിച്ചത്. യാതൊരു തടസ്സവും കൂടാതെ സമാന്തരമായി ഒരേ സമയം പല പരിപാടികൾ വിവിധ സ്റ്റേജുകളിൽ സമയനിഷ്ഠ യോടെ ഈ കമ്മിറ്റി അതി വിദഗ്ദ്ധ മായി ക്രമീകരിച്ചു. ജോൺ പുലിക്കോട്ടിലും സംഘവും തങ്ങളുടെ സമർപ്പണവും കഠിനാധ്വാനവും പ്രവർത്തി പരിചയവും കൊണ്ട് ഐ സി സി ഒരു ഉത്സവ ഭൂമിക തന്നെ യാക്കി മാറ്റി.
പ്രശസ്ത സിനിമാതാരം ശ്വേതാ മേനോനും സംഘവും നയിച്ച സിനി സ്റ്റാർ ഷോ യോടെ യാണ് മങ്ക ഫെസ്റ്റിവൽ നു തിരശീല വീണത് .
എല്ലാ പ്രായത്തിലുള്ള കാണികളെയും രസിപ്പിക്കുവാൻ പാകത്തിന് നൊസ്റ്റാൾജിയ നിറച്ച ഇനങ്ങളും സമകാലീന താല്പര്യങ്ങളും പാകത്തിന് കോർത്തിണക്കി ഏറെ ആകർഷണീയ മായ ഈ സിനി സ്റ്റാർ ഷോ കോ ഓർഡിനേറ്റ് ചെയ്തത് ട്രഷറർ മേരി ദാസൻ ജോസഫ് , ജോയിന്റ് സെക്രട്ടറി ജോൺസൺ ജോൺ എന്നിവർ ചേർന്നാണ്.
ഏകദേശം രണ്ടായിരത്തോളം പേർ പങ്കെടുത്ത ഈ ഫെസ്റ്റിവൽ മങ്ക യുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെ ആണ് . ബേ ഏരിയ മലയാളികളുടെ മനസ്സിൽ സാമുദായിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കലാ സാംസ്കാരിക പാരമ്പര്യത്തിന്റെയും മായാത്ത ഓർമ്മകൾ സമ്മാനിച്ച അതി മനോഹരമായ ഒരു ഉത്സവം തന്നെ യായി രുന്നു മങ്ക ഫെസ്റ്റിവൽ 2025.



