ഓർമ്മകളുടെ മുത്തുകൾ
കോർത്തൊരു മാല
എനിക്കായ് നീ ചാർത്തീടുക
സ്വർണനൂലിൽ നെയ്ത
കസവിൽ സ്വപ്നo പോൽ
നിന്റെ പേര്എന്നിക്കായ് മാത്രം
നിൻ ഹൃദയത്തിൽ തുന്നി
ചേർത്തിടാം ഞാൻ അത്രമേൽ
നിൻടെ നുണക്കുഴി കവിളിലെ
പുഞ്ചിരി പൂവിൽ വിടരുന്ന നാണം
എന്നിക്കായി നീ പകരം നൽകുക
അത്രമേൽ വീഞ്ഞായി ലഹരിയായ്
എന്നിലേക്കായ് നീ നിറഞ്ഞീടുക
പൊഴിയുന്ന മഞ്ഞായ് നീ യും
തണുത്ത ഇളം കാറ്റായി ഞാനും
തമ്മിലൊന്നായി ആദ്രമായ്
കൊതിയോടെ ചേർന്നലിഞ്ഞിടണം
മഴയായി പെയ്തൊഴിഞ്ഞീടണം
വാനും മണ്ണും നിറയുന്ന പ്രണയം
വേരിരക്കി പൂക്കൾ പൊഴിക്കുന്ന
ബോഗയിൻ മരമായി നീയും
പൂക്കളായ് വിടരുന്ന ഞാനും
മതിവരാത്ത നമ്മിലെ മോഹങ്ങൾ
പൊഴിക്കുന്ന ചുംബന പൂക്കൾ
നിറയുന്ന ഗന്ധമായി പടരട്ടെ
വാനിലും മണ്ണിലും വിണ്ണിലും

റെമീന ഷിഹാബ് ക്രിസ്റ്റൽ

