PRAVASI

മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 10 ശനിയാഴ്ച

Blog Image

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നടത്തിവരാറുള്ള 'മാപ്പ് മദേഴ്‌സ് ഡേ ആഘോഷം' മെയ് 10 ന് ശനിയാഴ്ച വൈകീട്ട് 5 :30  ന്  മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)

 സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ജെയിംസ്ടൗൺ കമ്മ്യൂണിറ്റി കോളേജ്
 സോഷ്യൽ സയൻസ് & ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹ്യുമാനിറ്റീസ് ഇൻസ്ട്രക്ടർ
 ശ്രീമതി സിബി സണ്ണി തോമസ് എന്ന ഏറ്റവും മികച്ച പ്രതിഭയെയാണ് ഈ വർഷത്തെ മദേഴ്‌സ് ഡേയ്ക്ക് മുഖ്യ അതിഥിയായി ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ് പറഞ്ഞു.

തദവസരത്തിൽ അമ്മമാരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാ പരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

 വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്, ജോസഫ് കുരുവിള (സാജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോടൊപ്പം, വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്സൺ അഷിത ശ്രീജിത്ത്‌,  ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്‌സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി മെമ്പർ ലിസി ബി തോമസ്, സോയ നായർ എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.