PRAVASI

ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു

Blog Image


ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടിന് സിഎസ്ഐ ഇീിഴൃലഴമശേീി, ഋഹാവൗൃെേ ദേവാലയത്തില്‍വെച്ച് നടത്തപ്പെട്ട എക്യുമെനിക്കല്‍ കൗണ്‍സില്‍ യോഗത്തില്‍, കൗണ്‍സില്‍ രക്ഷാധികാരിയും ചിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ കാതലിക് രൂപതയുടെ ബിഷപ്പുമായ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.
എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് റവ. ഫാ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ പ്രാര്‍ത്ഥനാ ഗാനം, വേദപുസ്തക വായന, പ്രാരംഭ പ്രാര്‍ത്ഥന എന്നിവയ്ക്ക്ശേഷം ഇടക ഇീിഴൃലഴമശേീി പ്രതിനിധി സാം തോമസ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
റവ. ഫാ. തോമസ് മാത്യു തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, 'ദൈവം എന്ന ഇടയന്‍റെ ആടുകള്‍' എന്ന ആശയമാണ് ക്രൈസ്തവ സമൂഹത്തെ ഒരുമിപ്പിക്കുന്നത് എന്നും ക്രിസ്തുവിനെ അനുഗമിക്കുന്നവരായി ജീവിക്കുവാന്‍ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
മാര്‍ ജോയി ആലപ്പാട്ട് തന്‍റെ അനുഗ്രഹ പ്രഭാഷണത്തില്‍ 'ഈ നോമ്പ് കാലത്ത് നമ്മിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി, നാം എവിടെ നില്ക്കുന്നുവെന്നും എന്‍റെ ദൈവമായിട്ടും എന്‍റെ സഹോദരനുമായിട്ടുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്തുവാന്‍ കഴിയും; അതിലൂടെ ക്രൈസ്തവപൂര്‍ണ്ണത കൈവരിക്കുവാന്‍ നാം ഏവര്‍ക്കും കഴിയട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു. എക്യുമെനിക്കല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു കഴിഞ്ഞ മീറ്റിംഗിന്‍റെ റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് മാത്യു 2025-ലെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ജോ. സെക്രട്ടറി ബെഞ്ചമിന്‍ തോമസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. മാര്‍ ജോയി ആലപ്പാട്ട് സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദപ്രാര്‍ത്ഥനയും നടത്തി.
ഇടക ഇീിഴൃലഴമശേീി ഒരുക്കിയ സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.
വിജയകരമായി 42-ാമത്തെ വര്‍ഷത്തിലേക്ക് കടക്കുന്ന ചിക്കാഗോ എക്യുമെനിക്കല്‍ പ്രസ്ഥാനം, ആത്മീയ, ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, കലാകായിക മേഖലകളില്‍ ഊന്നല്‍ നല്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2025-ലെ എക്സിക്യൂട്ടീവ് അംഗങ്ങളായ റവ. ഫാ. തോമസ് മാത്യു (പ്രസിഡണ്ട്). റവ. ബിജു യോഹന്നാന്‍ (വൈസ് പ്രസിഡണ്ട്), അച്ചന്‍കുഞ്ഞ് മാത്യു (സെക്രട്ടറി), ബെഞ്ചമിന്‍ തോമസ് (ജോ. സെക്രട്ടറി), ജോര്‍ജ് മാത്യു (ട്രഷറര്‍), സിനില്‍ ഫിലിപ്പ് (ജോ. ട്രഷറര്‍), റവ. ജോ വര്‍ഗീസ് മലയില്‍ (യൂത്ത് ഫോറം ചെയര്‍മാന്‍), റോഡ്നി സൈമണ്‍ (യൂത്ത് കണ്‍വീനര്‍), ജോയിസ് ചെറിയാന്‍ (വിമന്‍സ് ഫോറം കണ്‍വീനര്‍), ആന്‍റോ കവലയ്ക്കല്‍ (ഓഡിറ്റര്‍), സാം തോമസ്, ജോണ്‍സണ്‍ വള്ളിയില്‍ (മീഡിയ & പബ്ലിസിറ്റി) എന്നിവര്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാര്‍ രക്ഷാധികാരികളായുള്ള ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ മാര്‍ത്തോമ്മ, സിഎസ്ഐ, യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട 17 ഇടവകകളുടെ കൂട്ടായ്മയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.