PRAVASI

സർക്കാർ ആവിഷ്‌ക്കരിച്ച തൂഫാൻ ഓപ്പറേഷന് മാർത്തോമ്മാ സഭയുടെ പൂർണ്ണ പിന്തുണ;മണ്ഡല യോഗത്തിൽ മാർത്തോമ്മാ മെത്രാപ്പോലീത്ത

Blog Image

അടുത്ത ദിവസങ്ങളിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഇന്ത്യൻ യുവതയുടെ പ്രതിഷേധങ്ങൾക്ക് ലഭിച്ച ജനകീയ പിന്തുണയും  വിജയവും ജനാധിപത്യത്തിന്റെ വിജയം കൂടിയാണെന്ന് മാർത്തോമ്മാ സഭ പരമധ്യക്ഷൻ  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. തിരുവല്ല സഭാ അസ്ഥാനത്തു ആരംഭിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.  സമൂഹത്തിൽ ലഹരി എന്ന വിപത്തിനെതിരെ  സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച  തൂഫാൻ  ഓപ്പറേഷന് മാർത്തോമ്മാ  സഭയുടെ പൂർണ്ണ  മണ്ഡല യോഗത്തിൽ മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.ഇത് നടപ്പിലാക്കിയ ബന്ധപ്പെട്ട മന്ത്രിക്ക് പേര് എടുത്തു പറയതെ ആശംസയും മെത്രാപ്പോലീത്ത അറിച്ചു.കേരളത്തിലെ നിരത്തുകളിലൂടെ  നിയമം ലംഘിച്ച് അമിത വേഗത്തിൽ അപകടകരമായി ചീറി പായുന്ന വാഹനങ്ങളെ കൂടി ഒന്നു നിയന്ത്രിക്കാനും അപ്രകരം വാഹനം ഓടിക്കുന്നവരെ നിയമനത്തിനു മുമ്പിൽ കൊണ്ടുവരാനും കുടി നടപടി സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ട്രാഫിക് കൾച്ചർ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മെത്രാപ്പോലീത്ത അവശ്യപ്പെട്ടു. സഭ സെക്രട്ടറി റവ. എബി റ്റി മാമ്മൻ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത വരവ് - ചെലവ് കണക്കും അവതാരിച്ചു. ചോദ്യ ഉത്തരവേളയും റിപ്പോർട്ടിൽ മേലുള്ള ചർച്ചയും നടന്നു. തുടർന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് മൂന്നു പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിന് ഈ സഭാ പ്രതിനിധി മണ്ഡലം തീരുമാനിക്കുന്നു സഭാ കൗൺസിലിൻ്റെ പ്രമേയം അവതാരിപ്പിച്ചു. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിലേക്ക് തെരഞ്ഞെട്ടുപ്പ് നടത്തുക എന്ന സഭാ കൗൺസിൽ പ്രമേയം അവതരിപ്പിച്ചു.  റെറ്റ് റവ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത , റെറ്റ് റവ. ജോസഫ് മാർ ബർണവാസ് സഫഗ്രൻ മെത്രാപ്പോലീത്ത, സഭയിലെ മാറ്റ് എപ്പിസ്കോപ്പമാർ , വികാരി ജനറളുമാർ , ക്ലാർജി ട്രസ്റ്റി റവ.ഡേവിഡ് ദാനിയേൽ, Lay ട്രസ്റ്റിയും ട്രഷററുമായ അഡ്വ. ആൻസിൽ സഖറിയ കോമ്മാട്ട്  സഭ കൗൺസിൽ അംഗങ്ങൾ, മണ്ഡലംഗങ്ങൾ തുടങ്ങിവർ ഉൾപെടെ 1500 ആധികം പേർ പങ്കെടുത്തു. സഭ പ്രതിനിധി മണ്ഡലം 29 ന് സമാപിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.