PRAVASI

മാർക്ക് (MARC)ഇല്ലിനോയി 2025-27 ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫും ഫെബ്രുവരി 7 ന്

Blog Image

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫും ഫാമിലി നൈറ്റും 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും 
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും നൽകുന്ന ഈ പരിപാടിയിൽ 2025–27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും. മാർക്കിന്റെ സേവനപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഈ ചടങ്ങിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭരണസമിതി അംഗങ്ങൾ : പ്രസിഡന്റ് :ടോം ജോസ് ,വൈസ് പ്രസിഡണ്ട്:സണ്ണി കൊട്ടുകാപ്പള്ളി ,സെക്രട്ടറി :സമയ ജോർജ് ,ജോയിന്റ് സെക്രെട്ടറി :റോണിഷ് മാത്യു ,ട്രെഷറർ :സണ്ണി സ്കറിയ ,ജോയിന്റ് ട്രെഷറർ :സന്തോഷ് വി ജോർജ് ,എഡ്യൂക്കേഷണൽ കോർഡിനേറ്റർസ് :എൽസ വീട്ടേൽ ,ട്രീസ ഷെയ് ,ജനറൽ ഓർഗനൈസർ :ബിൻസി എലിയാസ് , അഡ്വൈസറി ബോർഡ് അംഗങ്ങൾ :ബെൻസി ബെനഡിക്ട് ,ജോർജ് മത്തായി ,രഞ്ജി വര്ഗീസ് ,സ്കറിയക്കുട്ടി തോമസ് ,വിജയ് വിൻസെന്റ് ,പി ആർ ഓ :ബിജു മുണ്ടക്കൽ ,ഓഡിറ്റർ :ടോം കാലായിൽ .
പ്രവർത്തനോദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഹോളിഡേ പാർട്ടിയുമുൾപ്പെടെ നിരവധി പരിപാടികളാണ് നടക്കുകയെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളി റെസ്പിറേറ്ററി കെയർ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും .

 Tom joss

Sunny Kottukappallil

Samaya

sunny scaria

Santhosh

Elsa

Treesa

 Bency

Renchi

Scariakkutty

Vijay

George

Biju Mundakkal

Tom K

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.