ന്യൂയോർക്ക് : ദീർഘകാലയായി ന്യൂയോർക്കിൽ താമസിക്കുന്ന മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88) നിര്യാതയായി. പാലാ - എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ - മറിയം ദമ്പതികളുടെ മകളായ മറിയാമ്മ, എഴുപതുകളിലാണ് അമേരിക്കയിൽ എത്തിയത്. ദീർഘകാലം വിവിധ ഹോസ്പിറ്റലുകളിൽ നേഴ്‌സ് ആയി ജോലിചെയ്തിട്ടുള്ള മറിയാമ്മ, കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.
സഹോദരങ്ങൾ : പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രെസ്യാമ്മ, ഏലിയാമ്മ തേവാരിൽ, കുര്യൻ വാളിപ്ലാക്കൽ, മാത്യു വാളിപ്ലാക്കൽ, ജോസഫ് വാളിപ്ലാക്കൽ, പരേതനായ തോമസ് വാളിപ്ലാക്കൽ (ന്യൂയോർക്ക്), സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, സ്കറിയാ വാളിപ്ലാക്കൽ.
ഫാ. ആൻറണി വാളിപ്ലാക്കൽ (ഒ.എഫ്.എം) (അയർലൻഡ്) സഹോദര പുത്രനാണ്.
വ്യൂവിങ് സർവീസ് :ഡിസംബർ 1-)൦ തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 8 മണി വരെ. സിനാട്ര മെമ്മോറിയൽ ഹോം, യോങ്കേഴ്‌സ്
(Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704)
സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 3 -)൦ തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.
Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)
Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)
Contact : John Valiplackal – 917 657 1347

മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ

