ചേർപ്പുങ്കൽ: മുളവേലിപ്പുറത്ത് പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (69) അന്തരിച്ചു. പരേത പുന്നത്തുറ പട്ടിയാലിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുമോൾ വടക്കാഞ്ചേരിയിൽ ( സൗദി) , ബിജു മുളവേലിപ്പുറത്ത്, ബിജി മുഖച്ചിറയിൽ ( ഓസ്ട്രേലിയ) , ബിബി ജോസ് (വിനോദ്) കണിയാലിൽ ( ന്യൂസിലാൻഡ്) , ബിബിൻ മുളവേലിപ്പുറത്ത്.
മരുമക്കൾ : പരേതനായ പോൾ ജോയ്, സോണിയ സിറിയക് കോട്ടൂപറമ്പിൽ, ഷിജു മുഖച്ചിറയിൽ, ജോസ് ലൂക്കോസ് ( വിനോദ് ) കണിയാലിൽ, റെനി ബേബി അരയത്ത്.
ഭൗതികശരീരം ഫെബ്രുവരി 21ന് ( ശനി) രാവിലെ 8 30ന് ഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രാർത്ഥന ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ സെൻറ് പീറ്റർ ആൻഡ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാരം നടത്തപ്പെടും.

MARY PETER MULAVELIPURATHU


