PRAVASI

നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

Blog Image

ഗാസ്റ്റൺ കൗണ്ടി:നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട് .

നോ ർത്ത് കരോലിനയിലെ ഗ്യാസ്റ്റൺ കൗണ്ടിയിലൂടെ അഞ്ചാംപനി ബാധിച്ച വ്യക്തി യാത്ര ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം പകരാൻ സാധ്യതയുള്ള സമയത്താണ് ഇയാൾ പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.

ഡിസംബർ 26, വൈകുന്നേരം 5:30 മുതൽ 8:00 വരെ: മക്അഡൻവില്ലിലെ ക്രിസ്മസ് ടൗൺ യുഎസ്എ (ഇവിടെ തുറസ്സായ സ്ഥലമായതിനാൽ രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ പറയുന്നു).
ഈ സ്ഥലങ്ങളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ ജനുവരി 16 വരെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് നോർത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അറിയിച്ചു.

രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് വായുവിലൂടെ ഈ രോഗം പകരുന്നത്. കടുത്ത പനി (104 ഡിഗ്രിയിൽ കൂടുതൽ).ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ.
രോഗം തുടങ്ങി 2-3 ദിവസത്തിനുശേഷം വായയ്ക്കുള്ളിൽ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകൾ
മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന തിണർപ്പുകൾ  എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ .

അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ പോകുന്നതിന് മുൻപ് ഡോക്ടറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.