തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

