PRAVASI

മിഷൻ ലീഗ് ചാരിറ്റി പ്രോജക്ട് സമാപന ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെയും മാർ കുര്യൻ വയലങ്കൽ പിതാവിന്റെയും അനുഗ്രഹീത സാന്നിധ്യം!

Blog Image

ചിക്കാഗോ :ചിക്കാഗോ സെൻറ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി നടന്നുവരുന്ന “പ്രാർത്ഥനാ സമർപ്പണവും അന്നദാനവും “എന്ന ചാരിറ്റി പ്രോജക്ടിന്റെ സമാപനം കോട്ടയം അതിരൂപതയിലെ മിഷൻലീഗ് സമിതിയുമായി കൈകോർത്ത് ഈ മാസം 25 ആം തീയതി കോട്ടയം നവജീവനിൽ നടത്തപ്പെടുമ്പോൾ പ്രസ്തുത ചടങ്ങിൽ അപ്പസ്തോലിക് നുൺഷിയോ മാർ കുര്യൻ വയലുങ്കൽ പിതാവിൻറെ സാന്നിധ്യം വളരെ അനുഗ്രഹദായകം ആകും.അന്നേദിവസം തന്നെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മുലക്കാട്ട് പിതാവ് ഈ പ്രോജക്ടിന്റെ ഭാഗമായുള്ള പ്രാർത്ഥനാ സമർപ്പണം ചിക്കാഗോ സെൻറ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ വച്ച് 3:00pm നടക്കുന്ന പ്രഥമ ദിവ്യകാരുണ്യ കർമ്മങ്ങൾക്ക് ശേഷം നിർവഹിക്കും . അന്നേദിവസം തന്നെ കോട്ടയം നവജീവനിൽ രാവിലെ പത്തരയ്ക്ക് കോട്ടയം അതിരൂപത മിഷൻ ലീഗ് ഡയറക്ടർ ഫാദർ ജെഫിൻ ഒഴുങ്ങാലില്‍ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കും. തുടർന്ന് അപ്പസ്തോലിക് നുൺഷിയോ മാർ കുര്യൻ വയലിങ്കൽ പിതാവിന്റെ പ്രാർത്ഥനാ ശുശ്രൂഷയോടെ അന്നദാനവും കോട്ടയം അതിരൂപത മിഷൻലീഗ് സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന വസ്ത്ര ദാനവും നടത്തപ്പെടും. കോട്ടയം അതിരൂപത മിഷൻ ലീഗ് സമിതിയുടെ നേതൃത്വത്തിൽ കലാപരിപാടികളോട് കൂടിയ ഹ്രസ്വ മീറ്റിങ്ങും ഇതിനോടനുബന്ധിച്ച് പ്ലാൻ ചെയ്തിട്ടുണ്ട്. നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പിയു തോമസ് ,അതിരൂപത ഭരണസമിതി അംഗങ്ങൾ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ARCHBISHOP MAR MATHEW MOOLAKKATTU

MAR KURIAN VAYALUMKAL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.