സാന്‍ഹൊസെ (കാലിഫോര്‍ണിയ): അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സാന്‍ഹൊസെ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹന്‍ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയന്‍ നടക്കുഴക്കല്‍ സാന്‍ഹൊസെ (വൈസ് പ്രസിഡന്റ്), അലീന വട്ടമറ്റത്തില്‍ സാന്‍ഹൊസെ (സെക്രട്ടറി), സേറാ പുത്തന്‍പുരയില്‍ സാക്രമെന്റോ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.