PRAVASI

മാതൃദിന രചന 2025-കാഷ് അവാര്‍ഡ് അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ രാജു മൈലപ്രയ്ക്ക്

Blog Image

മാതൃദിനത്തോടനുബന്ധിച്ച് ഇ-മലയാളിയില്‍ എഴുതിയ രചനകളില്‍ മികച്ചതായി രാജു മൈലപ്രയുടെ 'അമ്മയോര്‍മ്മകള്‍' തെരഞ്ഞെടുക്കപ്പെട്ടു. കാഷ് അവാര്‍ഡായി അയ്യായിരം രൂപ മൈലപ്രയ്ക്ക് നല്കും. രചനകള്‍ അയച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.
പത്തനംതിട്ടയ്ക്കു സമീപം മൈലപ്ര എന്ന ഗ്രാമത്തിലെ പീടികപറമ്പില്‍ കുടുംബത്തില്‍ ഡോ. പി.റ്റി. ജോര്‍ജിന്‍റെയും സാറാമ്മയുടെയും മകനായി ജനനം. കാതോലിക്കേറ്റ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും റയ്പൂര്‍ രവിശങ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും. കേരളത്തിലും ബോംബെയിലും കുറേക്കാലം അദ്ധ്യാപകന്‍.
അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്‍റെ പ്രധാന പത്രാധിപര്‍, ഫൊക്കാന നാഷണല്‍ ജോയിന്‍റ് സെക്രട്ടറി, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡണ്ട്, സ്റ്റാറ്റന്‍ ഐലന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്, ഭാരത് എയ്ഡ് അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ വിവിധ സാമുദായിക, സാംസ്കാരിക മണ്ഡലങ്ങളില്‍ സേവനം.
ഫൊക്കാന-ഫോമാ നാഷണല്‍ കണ്‍വന്‍ഷനുകളിലെ ജനപ്രിയ പരിപാടിയായ 'ചിരിയരങ്ങ്'ന്‍റെ അവതാരകന്‍. ചെറുകഥ, ലേഖനം, ഹാസ്യകഥ, നാടകം, ബാലസാഹിത്യം എന്നീ സാഹിത്യ മേഖലകളില്‍ നിരവധി അവാര്‍ഡുകള്‍.

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.