PRAVASI

യുവാവുമൊത്ത് നഗ്ന ചിത്രം; തട്ടിയത് 60 ലക്ഷവും 61 പവനും; കൂട്ടിന് ഭര്‍ത്താവും

Blog Image


യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കിയാണ് അതിരമ്പുഴ സ്വദേശിയായ ധന്യ പണം തട്ടിയത്. ധന്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ ഗോപിയുടെ കൂടി സഹായത്തോടെയാണ് യുവാവിനെ കുരുക്കിയത്. ധന്യയെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള സമയത്താണ് ധന്യ തട്ടിപ്പ് നടത്തിയത്. യുവാവ് ധന്യയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കാന്‍ എത്തിയതോടെയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായത്. ധന്യയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി യുവാവ് മാറി. ഇതനിടയിലാണ് ഇരുവരും ഒരുമിച്ചുളള നഗ്നചിത്രം ധന്യ തന്നെ പകര്‍ത്തിയത്.

നഗ്നചിത്രം ലഭിച്ചതോടെ ധന്യയും ഭര്‍ത്താവ് അര്‍ജുനും സുഹൃത്ത് അലന്‍ തോമസും ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ചിത്രം പുറത്തുവിടും എന്നും പീഡനത്തിന് കേസ് നല്‍കു എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പല ഘട്ടങ്ങളിലായി വലിയ തുക തട്ടിച്ചെടുത്തത്. നിരന്തരം ഭീഷണി ആയതോടെ ഏപ്രില്‍ 3ന് യുവാവ് ഗാന്ധിനഗര്‍ പൊലീില്‍ പരാതി നല്‍കി.

ഇതോടെ പ്രതികളെല്ലാം ഒളിവില്‍ പോയി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ധന്യയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ കോടതി ധന്യക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.