റാന്നി: സൗദി നവോദയ അംഗമായിരിക്കെ ഹൃദയസ്തംഭനം മൂലം അന്തരിച്ച റാന്നി മണ്ണടിശാല കുമ്പനാട്ട് വീട്ടിൽ ശശാങ്കൻ നാരായണന്റെ കുടുംബത്തിനുള്ള നവോദയുടെകുടുംബ സഹായ ഫണ്ട് കൈമാറി. ശശാങ്കന്റെ മാതാവ് ദേവയാനിക്ക് മുൻ എം.എൽ.എ രാജു ഏബ്രഹാം കൈമാറി.
കഴിഞ്ഞ നവംബർ 28-നായിരുന്നു ശശാങ്കൻ നാരായണൻ അന്തരിച്ചത്. പ്രവാസലോകത്ത് നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനുണ്ടാക്കിയ വലിയ ആഘാതത്തിൽ താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നൽകിയത്.
ചടങ്ങിൽ പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസ്, പ്രവാസി സംഘം റാന്നി ഏരിയ ജോയിന്റ് സെക്രട്ടറി അജിത്ത് അത്തിക്കയം, സജിമോൻ എന്നിവരും സി.പി.എം നേതാക്കളായ മിഥുൻ, സജി കൊട്ടാരം, ജോൺസൻ തുടങ്ങിയവരും സംബന്ധിച്ചു.


