ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി 2015 മുതൽ പ്രവർത്തനമാരംഭിച്ച ചിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബിൻ്റെ 2026 - 2027 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സുദീപ് ( ജേക്കബ് ) മാക്കീൽ ( പ്രസിഡൻ്റ് ), വിന്നി ചെറിയത്തിൽ ( വൈസ് പ്രസിഡൻ്റ് ), ബിജോ. സി. മാണി ( സെക്രട്ടറി ) ,ജെസ്ബിൻ മരങ്ങാട്ടിൽ ( ട്രഷറർ), അനീഷ് കാരാപ്പിള്ളിൽ ( ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുവാൻ നാളിതുവരെ ചിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. വിദേശത്തും സ്വദേശത്തും കഷ്ടത അനുഭവിക്കുന്ന മലയാളി സഹോദരങ്ങൾക്ക് സഹായകമാകുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള കർമ്മ പദ്ധതികൾക്ക് പുതിയ ഭരണസമിതി കൂടുതൽ മുൻഗണന നൽകുമെന്ന് നിയുക്ത പ്രസിഡൻ്റ് സുദീപ് മാക്കീൽ പറഞ്ഞു


WINNY CHERIYATHIL


JESBIN MARANGATTIL


