PRAVASI

മലപ്പുറത്ത് ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

Blog Image

മലപ്പുറം: കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ കുട്ടിയുടെ തലയിൽ ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് താഴേക്ക് വീണു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.