ചിക്കാഗോ: എന്‍.എസ്.എസ്. ഓഫ് ചിക്കാഗോയുടെ സ്ത്രീ കൂട്ടായ്മയായ സഖി ഈ വര്‍ഷത്തെ വനിതാദിനം നൂറോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ആമൃഹേലേ ലെ ഛമസ ൃീീാല്‍ വളരെ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കൂട്ടായ്മയുടെ സാരഥികളായ കലാ ജയന്‍, അനിതാ പിള്ള, അഞ്ജലി രാജേഷ്, ലക്ഷ്മി സുരേഷ്, അഞ്ജലി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ലക്ഷ്മി സുരേഷിന്‍റെ ഈശ്വരപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അനിതാ പിള്ളയും അഞ്ജലി രാജേഷും അതിഥികളെ സ്വാഗതം ചെയ്തു.
ഒബിസിറ്റിയില്‍ സ്പെഷലൈസ് ചെയ്ത പ്രമുഖ ഫിസിഷ്യന്‍ ഡോ. സുമിതാ പണിക്കര്‍ വെയ്റ്റ്ലോസ്സും ആരോഗ്യകരമായ ജീവിതവും എന്ന ആശയത്തെക്കുറിച്ചും അത് വ്യക്തിജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആശയങ്ങള്‍ പങ്കുവെച്ചു. ഗ്രാന്‍ഡ് സ്പോണ്‍സര്‍ ആയ ഭുവനാ നായര്‍ റിയല്‍ എസ്റ്റേറ്റില്‍ സ്ത്രീകളുടെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് സംസാരിച്ചു.
പരിപാടിയുടെ മറ്റൊരാകര്‍ഷണം അതിഥികള്‍ക്കു വേണ്ടി ഒരുക്കിയിരുന്ന പലതരം മത്സരങ്ങളായിരുന്നു. റ്റേബിള്‍ ഡെക്കോള്‍, മിക്സോളജി, ക്വീന്‍ ഓഫ് ലയര്‍, ഫോട്ടോഗ്രാഫി എന്നിവ പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും രസകരമായ ഒരു വേറിട്ട അനുഭവമായിരുന്നു.
എന്‍.എസ്.എസ.് ഓഫ് ചിക്കാഗോയുടെ സാരഥികളായ ജയന്‍ മുളങ്ങാട്, പ്രതീഷ് കുമാര്‍ എന്നിവര്‍ സഖിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ആശംസയും അറിയിച്ചു. വനിതാ ദിനാഘോഷത്തിലുടനീളം വാക്സാമര്‍ത്ഥ്യത്തോടെ എംസിയായി പ്രവര്‍ത്തിച്ചത് പ്രിയ രസ്തം ആയിരുന്നു. ലക്ഷ്മി സുരേഷ്, റോഷ്നി ബിജു, നിത്യ മേനോന്‍, കവിത മധു, സ്നേഹ എന്നിവര്‍ നയിച്ച പി. ജയച്ചന്ദ്രന്‍റെ സംഗീത സമര്‍പ്പണം വളരെ ഹൃദ്യമായി. വിഭവസമൃദ്ധമായ ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു.

