പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്നതും 'അമേരിക്കയിലെ പരുമല 'എന്നറിയപ്പെടുന്നതുമായ ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിന്റെ നാൽപ്പത്തി എട്ടാമത് ഇടവകദിനം സമുചിതമായി ആഘോഷിച്ചു . ഏപ്രിൽ 27 ഞായറാഴ്ച Rev.Fr.Dr .ജോൺ സാമുവേലിന്റെ കാർമികത്വത്തിൽ വി:കുർബ്ബാനയും തുടർന്ന് നടന്ന സമ്മേളനത്തിൽ ഇടവക വികാരി Rev.FR.ജെറി വർഗ്ഗീസ് സ്വാഗതം ആശംസിക്കുകയും ഇടവക സെക്രട്രറി സജി കോശി , കഴിഞ്ഞ നാല്പത്തിയെട്ടു വർഷങ്ങൾ ഇടവകയിൽ ട്രസ്റ്റിയായും സെക്രട്രറിമാരായും സേവനം ചെയ്തവരുടെ പേരുകളും കാലയളവുകളും പരിചയപ്പെടുത്തി അവരെ വേദിയിലേക്ക് ക്ഷണിക്കുകയും ഇടവകയുടെ സ്നേഹോപകാരം ജെറി വർഗ്ഗീസ് അച്ചനും മുഖ്യ അഥിതിയായിരുന്ന ജോൺ സാമുവേൽ അച്ചനും കൂടി സമ്മാനിക്കുകയും ചെയ്തു .
ഉച്ചഭക്ഷണത്തിനു ശേഷം മാർ മക്കാറിയോസ് മെമ്മോറിയൽ ഹാളിൽ ഇടവകയുടെ നാല് പ്രാർത്ഥനാ യോഗങ്ങൾ തമ്മിലുള്ള സമൂഹഗാനം ,വേദവായന , ബൈബിൾ ക്വിസ്സ് തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു .ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള മാർ മക്കാറിയോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സെന്റ് ലൂക്ക് പ്രാര്ഥനയോഗവും സമൂഹ ഗാനത്തിന് സെന്റ് മാത്യൂസ് പ്രാർത്ഥനായോഗം ഒന്നാം സ്ഥാനവും സെന്റ് മാർക്ക് ,സെന്റ് ലൂക്ക് എന്നീ പ്രാർത്ഥനാ യോഗങ്ങൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എയ്ഞ്ചലീനാ ജേക്കബ് ,ജെയ്‌മി ഡേവിഡ് എന്നിവർ എംസി മാരായിരുന്നു .ഇടവക ട്രസ്റ്റി ജോസഫ് പാപ്പൻ എല്ലാവർക്കും നന്ദിയർപ്പിച്ചു .
.jpg)










