ചിക്കാഗോ: നോര്‍ത്ത് ബ്രൂക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന പ്ളൂമയുടെ നേതൃത്വത്തിലുള്ള ബാറ്റ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന് തുടക്കമായി. പ്ളൂമ രക്ഷാധികാരികളായ തച്ചേട്ട് പുന്നൂസും പ്രതിഭയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 5 വര്‍ഷക്കാലമായി നടന്നുവരുന്ന ഈ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുവാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പുന്നൂസ് തച്ചേട്ട് ഉദ്ഘാടനപ്രസംഗത്തില്‍ പ്രസ്താവിച്ചു. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ ആരോഗ്യസംരക്ഷണത്തിന് ഇതുപോലെയുള്ള ടൂര്‍ണമെന്‍റുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്ളൂമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് നെല്ലാമറ്റത്തില്‍, സിറിയക് കൂവക്കാട്ടില്‍, പുന്നൂസ് തച്ചേട്ട്, ബിജി സി. മാണി, നിമ്മി തുരുത്തുവേലില്‍, നിണല്‍ മുണ്ടപ്ലാക്കില്‍, അനീഷ് ആന്‍റോ എന്നിവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം നല്കുന്നു. ടൂര്‍ണമെന്‍റ് സ്ട്രാറ്റജി കമ്മിറ്റി അംഗങ്ങളായ അനീഷ് ആന്‍റോ, നിമ്മി തുരുത്തുവേലില്‍ എന്നിവര്‍ ടൂര്‍ണമെന്‍റിന്‍റെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ബിജി സി. മാണി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീഷര്‍ട്ടുകള്‍ സമ്മാനിച്ചു. ടൂര്‍ണമെന്‍റ് മെയ് 2-ന് വെള്ളിയാഴ്ച സമാപിക്കും. ബിജി സി. മാണിയുടെ വസതിയില്‍ ചേരുന്ന സമാപനസമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)

