PRAVASI

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി മോദി; രാജ്യത്തിന് അഭിമാനം

Blog Image

രാജ്യത്തിന്റെ വികസനത്തിന് തന്നെ കുതിപ്പാകുന്ന കേരത്തിന്റെ സ്പ്‌നം വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്ത് പറന്നിറങ്ങിയ പ്രധാനമന്ത്രി തുറമുഖം മുഴുവന്‍ നടന്നു കണ്ടു. പ്രവര്‍ത്തന രീതി മനസിലാക്കിയ ശേഷമാണ് വേദിയിലെത്തിയത്.

തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി തുറമുഖം കമ്മിഷനിങ് ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടായിരുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.