അധികാരപ്രമത്തതയിലൂടെ
മാത്രം വഴി നടക്കുന്നവർ.
അവർ നയിക്കും വഴിയിലൂടെ മാത്രം നടക്കുക.
അവരുടെ ശബ്ദം മാത്രം ശ്രവിക്കുക.
അവരുടെ വാക്ക്
നിയമമാണ്.
ഘനീഭവിച്ച ജലത്തിലും
ജഡത്വം മാത്രം കാണുന്നവർ.
ബോസ്സിംഗ് എന്നാൽ
കല്പിക്കുന്നവർ
എന്നു തെറ്റി ധരിച്ചവർ ...
ഒരു നല്ല ബോസ് ഒരു
നല്ല പ്രചോദകനാണ്.
സഹാനുഭൂതിയോടെ
സഹവർത്തിത്വത്തിലൂടെ
കരം പിടിച്ചുയർത്തേണ്ടവനാണ്.
അവിടെയാണ് ബോസ്സിൻ്റെ
ശക്തി കാണേണ്ടത്.
കല്പനയിലല്ല.
കല്പന
ഒരു ജർമ്മൻ ഷെപ്പേഡിനെപ്പോലെ
കുരച്ചു ചാടും
പക്ഷെ ഒരിക്കലും
അതിനോളം പോലും
വലുതാകില്ല.
ചില വളർത്തു നായ്ക്കളുണ്ട്
തിന്നാൻ കൊടുത്താലും
കൈയിൽ കടിക്കും.

ചന്ദ്രതാര

