PRAVASI

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Blog Image

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. കിളികൊല്ലൂർ എസ്.എസ്.ബി ഗ്രേഡ് എസ്.ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓമനക്കുട്ടൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.എസ്.എസ്.ബിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് അദ്ദേഹം മേലുദ്യോഗസ്ഥരെ സമീപിക്കുകയും ലെറ്റർ അയയ്ക്കുകയും ചെയ്തിരുന്നു. എസ്.എസ്.ബിയിൽ തുടർന്നാൽ തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുമെന്ന് ഓമനക്കുട്ടൻ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മർദ്ദമാണോ മരണകാരണമെന്നടക്കം പൊലീസ് അന്വേഷണം നടത്തുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.