ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കാത്തോലിക് അസോസിയേഷൻ വെസ്റ്റേൺ ഒന്റാറിയോയുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ കുടുംബ കൂട്ടായ്മയുടെ ഒരുക്കങ്ങൾ പൂർത്തി ആയതായി സംഘാടകർ അറിയിച്ചു. മെയ് 24നു കാലിഡോണയിലെ ഫെയർ ഗ്രൗണ്ട് ഹാളിൽ നടത്തപ്പെടുന്ന നെല്ലും നീരും 2025 ൽ വ്യത്യസ്തങ്ങളും പുതുമയും നിറഞ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കാനഡയുടെ വിവിധ മേഖലകളിൽ നിന്നും കൂടാതെ അമേരിക്കയിൽനിന്നും യുകെ യിൽ നിന്നും പങ്കെടുക്കുന്ന 1100 ൽ പരം ക്നാനായ മക്കൾ വളരെ ആവേശത്തോടുകൂടിയാണ് ഈ സുദിനത്തെ നോക്കിക്കാണുന്നത്. പങ്കെടുക്കുന്നവർക്ക് ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഒപ്പം സുരക്ഷ ഒരുക്കുവാനുമായി 12 കമ്മിറ്റികൾ പ്രവർത്തന സജ്ജമാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും അധികം പങ്കാളിത്തമുള്ള ഈ കൂട്ടായ്മയുടെ മെഗാ സ്പോൺസർ ശ്രീ. സോമൻ കോട്ടൂരാണ്. ശ്രീ. ജോസ് പാലക്കുന്നേലും ശ്രീ. സിറിയക് കൂവക്കാട്ടിലും പ്ലാറ്റിനം സ്പോൺസർമാരും ആണ്. ഗോൾഡ് സ്പോൺസർമാരായി ശ്രീ.മുത്ത് കല്ലിടുക്കിയിൽ, ശ്രീ.സ്റ്റീഫൻ ഉള്ളാട്ടിൽ, ശ്രീ.ഈമോൻ തെങ്ങുംതറയിൽ എന്നിവരും ശ്രീ. ജയ്‌മോൻ നെടുംചേരിയിലും ശ്രീ.ടോമി മ്യാൽക്കരപുറത്തു എന്നിവർ സിൽവർ സ്പോൺസർസും ആണ്. Event സ്പോൺസർമാരായി ജോമോൻ മാത്യു കുടിയിരുപ്പിൽ, അഭിലാഷ് മാത്യു മംഗലത്ത്, തോമസുകുട്ടി കുപ്പെനാനിക്കൽ, ബെനിഷ് ബേബി മലേപ്പറമ്പിൽ, സിസ്മോൻ ( Mountain Tours& Travels), ടോം ഫിലിപ്പ് കൊച്ചുപുരയിൽ എന്നിവരാണ്.
.jpg)

